ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ആ​ക്ഷേ​പം
Saturday, January 23, 2021 10:56 PM IST
നെ​ടു​ങ്ക​ണ്ടം: പ്ര​ള​യ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ള്ള​താ​യി ആ​ക്ഷേ​പം. ക​ൽ​ക്കൂ​ന്ത​ൽ മു​ത​ൽ കാ​ഞ്ഞി​ര​ത്തും​മൂ​ട് വ​രെ​യു​ള്ള ഒ​ന്പ​ത് ക​ലു​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ ക്ര​മ​ക്കേ​ട് ആ​രോ​പി​ക്കു​ന്ന​ത്. 2018-ലെ ​പ്ര​ള​യ​ത്തി​ൽ റോ​ഡും ക​ലു​ങ്കു​ക​ളും ത​ക​ർ​ന്ന​താ​ണ്.

ക​ര​ടി​വ​ള​വി​ലും ക​ൽ​ക്കൂ​ന്ത​ലി​ലും ഒ​രോ​ന്നും വ​ട്ട​പ്പാ​റ​യി​ലും ചേ​ന്പ​ള​ത്തും ര​ണ്ടു​വീ​ത​വും കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ മൂ​ന്നും ക​ലു​ങ്കു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. റോ​ഡു​വ​ക്കി​ൽ​നി​ന്നും പൊ​ട്ടി​ക്കു​ന്ന ക​ല്ലു​ക​ളാ​ണ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​തൊ​രു മേ​ൽ​നോ​ട്ട​വും ഈ ​നി​ർ​മാ​ണ​ങ്ങ​ളി​ൽ ഇ​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

മി​ക്ക ക​ലു​ങ്കു​ക​ളു​ടെ​യും ക​ല്ലു​ക​ൾ ഇ​ള​ക്കി​യെ​ടു​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്. പ​ല ക​ലു​ങ്കു​ക​ളു​ടെ​യും ക​ൽ​ക്കെ​ട്ടു​ക​ൾ ഇ​ടി​യാ​വു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്. നി​ല​വാ​ര​മി​ല്ലാ​ത്ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.