കട്ടപ്പന: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിച്ചും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും ന്യൂനപക്ഷങ്ങളെ ആക്രമിച്ചും അവരുടെ ആരാധനാലയങ്ങൾ തകർത്തും മുതലാളിത്തത്തിന് കുടപിടിക്കുന്ന ആർഎസ്എസ് താത്പര്യങ്ങൾ നടപ്പിലാക്കുകയാണ് കേന്ദ്ര സർക്കാർ അജണ്ടയെന്ന് എഐസിസി അംഗം ഇ.എം. ആഗസ്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും ഡൽഹിയിൽ സമരംനടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കട്ടപ്പനയിൽ യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഫ് നിയോജക മണ്ഡലം കണ്‍വീനർ ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു.
എസ്. അശോകൻ, പ്രഫ. എം.ജെ. ജേക്കബ്, മാത്യു സ്റ്റീഫൻ എക്സ് എംഎൽഎ, മനോജ് മുരളി, ജോസ് ഉൗരക്കാട്ടിൽ, തോമസ് പെരുമന, എസ്.ടി. അഗസ്റ്റിൻ, കെ.ബി. സെൽവം, എം.ഡി. അർജുനൻ, ഫിലിപ്പ് മലയാറ്റ്, നോബിൾ ജോസഫ്, വിജയകുമാർ മറ്റക്കര, പി.ഡി. ശോശാമ്മ, വർഗീസ് വെട്ടിയാങ്കൽ, എബി തോമസ്, ബീന ജോബി, തോമസ് മൈക്കിൾ, ജോയി ഈഴകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.