ആ​രോ​ഗ്യ വ​കു​പ്പി​ന് പോ​ഷ​ണം ന​ൽ​ക​ണം
Saturday, January 23, 2021 11:01 PM IST
ആ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്ത് ഏ​റെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ജി​ല്ല​യു​ടെ ആ​രോ​ഗ്യ​രം​ഗം ഇ​പ്പോ​ഴും പി​ന്നാ​ക്കാ​വ​സ്ഥ​യി​ലാ​ണ്. ആ​ശു​പ​ത്രി​ക​ളു​ടെ ആ​ധു​നി​ക​വ​ൽ​ക​ര​ണ​ത്തി​നും പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ വേ​ണം. ജി​ല്ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ച്ചു​വേ​ണം പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്.

കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന ജി​ല്ല​യാ​ണെ​ങ്കി​ലും ജി​ല്ല​യി​ൽ​നി​ന്നും അ​തി​ർ​ത്തിജി​ല്ല​ക​ളി​ൽ എ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര വേ​ണം. അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ​യി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ​യെ​ങ്കി​ലും നി​ല​വാ​ര​മു​ള്ള ഏ​റെ ആ​ശു​പ​ത്രി​ക​ൾ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക​ണം. ഇ​ടു​ക്കി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സൗ​ക​ര്യം മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​ടു​ക്കി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​യ​പ്പോ​ൾ ജി​ല്ലാ ആ​ശു​പ​ത്രി നെ​ടു​ങ്ക​ണ്ടേ​ത്തേ​ക്കു മാ​റ്റി​യെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സൗ​ക​ര്യ​ങ്ങ​ളാ​യി​ട്ടി​ല്ല.

വ​ണ്ട​ൻ​മേ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള സ്ഥ​ല സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള ശ്ര​മം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ണം. ഇ​ടു​ക്കി​യി​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഇ​ന്ന് പ​ണം ഒ​രു ത​ട​സ​മ​ല്ല. ആ​വ​ശ്യ​ത്തി​നു പ​ണ​സ​മാ​ഹ​ര​ണം ന​ട​ത്താ​നു​ള്ള സ്രോ​ത​സ് ഇ​ടു​ക്കി​യി​ലി​ന്നു​ണ്ട്.