ഏ​ല​പ്പാ​റ ഐ​ടി​ഐ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Sunday, January 24, 2021 10:15 PM IST
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ ഐ​ടി​ഐ​യു​ടെ പ്ര​വ​ർ​ത്ത​നം ഫെ​ബ്രു​വ​രി ആ​ദ്യം തു​ട​ങ്ങും. പു​തി​യ ഐ​ടി​ഐ​ക​ളി​ൽ ത​സ്തി​ക സൃ​ഷി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. സം​സ്ഥാ​ന​ത്ത് പു​തു​താ​യി അ​ഞ്ച് ഐ​ടി​ഐ​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ലൊ​ന്നാ​ണ് ഏ​ല​പ്പാ​റ​യി​ലേ​ത്.
ഐ​ടി​ഐ​ക്ക് സ്വ​ന്തം സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം നി​ർ​മി​ക്കും​വ​രെ ഏ​ല​പ്പാ​റ ഹൈ​സ്കൂ​ളി​ന​ട​ത്തു​ള്ള ക​മ്യൂ​ണി​റ്റി​ഹാ​ൾ ന​ൽ​കാ​ൻ തൂ​രു​മാ​നി​ക്കു​ക​യും 25 ല​ക്ഷം രൂ​പ മു​ട​ക്കി ന​വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​നു ത​സ്തി​ക സൃ​ഷ്ടി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഐ​ടി​ഐ​യു​ടെ പ്ര​വ​ർ​ത്ത​നം വൈ​കി. ക​ഴി​ഞ്ഞ ദി​വ​സം ഐ​ടി​ഐ​ക്ക് ആ​വ​ശ്യ​മാ​യ ത​സ്തി​ക സൃ​ഷ്ടി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ഐ​ടി​ഐ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കും. പ്ലം​ബ​ർ, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ​ക​ണ്ടീ​ഷ​നിം​ഗ് എ​ന്നീ ര​ണ്ട് കോ​ഴ്സു​ക​ളാ​ണ്് തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്രി​ൻ​സി​പ്പ​ൽ ക്ലാ​സ് - 2 , ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്, ജൂ​ണി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ, ക്ലാ​ർ​ക്ക്, സ്റ്റോ​ർ​കീ​പ്പ​ർ എ​ന്നീ സ്ഥി​രം ത​സ്തി​ക​യും ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഫീ​സ് അ​സി. വാ​ച്ച്മാ​നെ​യും കു​ടും​ബ​ശ്രീ മു​ഖേ​ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ​യും നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്്.