വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ർ​ദി​ച്ച് സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി
Sunday, January 24, 2021 10:15 PM IST
രാ​ജാ​ക്കാ​ട്: മ​ർ​ദി​ച്ചി​റ​ക്കി​വി​ട്ട വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ക​ൻ വീ​ട്ടി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. 83-കാ​രി​യാ​യ ദേ​വി​കു​ളം കു​രി​ശു​മൂ​ട്ടി​ൽ മേ​രി​ദാ​സ് വ​നി​താ​ക​മ്മീ​ഷ​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും അ​ട​ക്കം പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ല. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളു​ള്ള മേ​രി​യ​മ്മ​യി​പ്പോ​ൾ മ​ക​ൾ​ക്കൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്.
മ​ക​ന്‍റെ മ​ർ​ദ​ന​വും ക്രൂ​ര​പീ​ഡ​ന​വും ഭ​യ​ന്ന് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ചെ​ല്ലാ​ൻ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് മേ​രി​ദാ​സ്. 47 വ​ർ​ഷം​മു​ന്പ് ഭ​ർ​ത്താ​വ് മ​രി​ച്ച​തി​നു​ശേ​ഷം ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഏ​ഴു​മ​ക്ക​ളെ വ​ള​ർ​ത്തി​യ​ത്. ഇ​തി​ൽ നാ​ലു പെ​ണ്‍​മ​ക്ക​ളേ​യും വി​വാ​ഹം ക​ഴി​ച്ച​യ​ച്ചു. ആ​ണ്‍​മ​ക്ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. പി​ന്നീ​ട് ഇ​ള​യ മ​ക​നാ​യ ക്ല​മ​ന്‍റി​നും കു​ടും​ബ​ത്തി​നു​മൊ​പ്പ​മാ​ണ് മേ​രി​യ​മ്മ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്.
എ​ന്നാ​ൽ ത​ന്‍റെ ആ​കെ സ​ന്പാ​ദ്യ​മാ​യ ദേ​വി​കു​ളം ഇ​ര​ച്ചി​ൽ​പാ​റ​യി​ലെ 20/1 സ​ർ​വേ ന​ന്പ​രി​ൽ​പെ​ട്ട അ​ഞ്ചു​സെ​ന്‍റ് പ​ട്ട​യ ഭൂ​മി​യും 155/5-ൽ​പെ​ട്ട അ​ഞ്ചു​സെ​ന്‍റ് കൈ​വ​ശ​ഭൂ​മി​യും ദേ​വി​കു​ളം പ​ഞ്ചാ​യ​ത്തി​ൽ 12/570 ന​ന്പ​ർ വീ​ടും ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ന് മ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​റ​ക്കി​വി​ട്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
തു​ട​ർ​ന്ന് ക​ള്ളി​മാ​ലി​യി​ലു​ള്ള ക​രു​ണാ​ഭ​വ​ൻ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ അ​ഭ​യം തേ​ടി. ഇ​വി​ടെ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യു​ടെ ചി​ത്രം പ​ത്ര​ത്തി​ൽ​ക​ണ്ട് മ​ക​ൾ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. മു​ന്പ് ത​ന്‍റെ സ​ഹോ​ദ​ര​ൻ അ​മ്മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​ത് നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ടെ​ന്ന് മ​ക​ൾ ഫാ​ത്തി​മ പ​റ​ഞ്ഞു.
സ്വ​ന്തം വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാ​നു​ള്ള ആ​വ​ശ്യ​വു​മാ​യി ഇ​നി പ​രാ​തി​ന​ൽ​കാ​ൻ ഒ​രി​ട​വും ബാ​ക്കി​യി​ല്ല. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പ്ര​വേ​ശ​ന ഉ​ത്ത​ര​വി​ൽ വീ​ട്ടു​ന​ന്പ​ർ ചേ​ർ​ക്കാ​ത്ത​തി​നാ​ൽ ഇ​തു​വ​രെ വീ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ട്ടി​ല്ല. പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ചാ​ണ് മ​ക​ൻ ക്ലെ​മ​ന്‍റ് റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​ക്കി എ​ഴു​തി​ക്കു​ന്ന​തെ​ന്നാ​ണ് ഈ ​വ​യോ​ധി​ക പ​റ​യു​ന്ന​ത്.
ജി​ല്ലാ​ക​ള​ക്ട​ർ​ക്കും വ​നി​താ ക​മ്മീ​ഷ​നും വീ​ണ്ടും പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.