ദേ​വ​സ്യ കൊ​ങ്ങോ​ല​യു​ടെ വേ​ർ​പാ​ട് ക​ന​ത്ത ന​ഷ്ടം: മാ​ർ വാ​ണി​യ​പ്പുര​യ്ക്ക​ൽ
Sunday, January 24, 2021 10:38 PM IST
തൊ​ടു​പു​ഴ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദേ​വ​സ്യ കൊ​ങ്ങോ​ല​യു​ടെ നി​ര്യാ​ണം സ​മു​ദാ​യ​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പുര​യ്ക്ക​ൽ.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​വ​സ്യ കൊ​ങ്ങോ​ല​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി പാ​രീ​ഷ്ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഭ​യും സ​മു​ദാ​യ​വും വ​ള​രെ​യ​ധി​കം പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ​പ്പോ​ലു​ള്ള ക​രു​ത്ത​രാ​യ നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി മാ​തൃ​ക ആ​ക്കേ​ണ്ട​തെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ദേ​വ​സ്യ കൊ​ങ്ങോ​ല​യു​ടെ പേ​രി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി ഉ​ത്ത​ര മ​ല​ബാ​ർ ഉ​ത്ത​മ ക​ർ​ഷ​ക അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം പ​റ​ഞ്ഞു.
ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ പി.​ജെ. പാ​പ്പ​ച്ച​ൻ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എം.​ജേ​ക്ക​ബ്, ഖ​ത്ത​ർ എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ഇ​ല​വ​ത്തി​ങ്ക​ൽ, കു​വൈ​റ്റ് എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള, ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് പീ​ടി​ക​യി​ൽ, ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് മൂ​ല​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​ന്പി​ൽ, ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി എ​രു​മേ​ലി​ക്ക​ര, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.