ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​നി​ധി​ക​ൾ
Monday, January 25, 2021 10:12 PM IST
തൊ​ടു​പു​ഴ:​ ഇ​ടു​ക്കി ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ത​കു​ന്ന നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ട്ട​വ​ർ ഇ​ന്ന​ലെ ന​ട​ന്ന കേ​ര​ള പ​ര്യ​ട​ന ച​ട​ങ്ങി​ൽ ഉ​ന്ന​യി​ച്ച​ത്.​
വി​വി​ധ സ​മു​ദാ​യ നേ​താ​ക്ക​ൾ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, കോ​ള​ജ് അ​ധ്യാ​പ​ക​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​
ടൂ​റി​സം വി​ക​സ​നം, ഇ​ടു​ക്കി​യി​ൽ കാ​ർ​ഷി​ക​സ​ർ​വ​ക​ലാ​ശാ​ല, റോ​ഡ്നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഗു​ണ​നി​ല​വാ​ര​മു​ള​ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത, കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ചാ​ർ​ജ് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ൽ, ബാ​ങ്കു​ക​ളു​ടെ കാ​ർ​ഷി​ക വാ​യ്പാ​പ​രി​ധി ഉ​യ​ർ​ത്ത​ൽ, ശ​ബ​രി​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ൽ, ഓ​രോ പ​ഞ്ചാ​യ​ത്തി​ലും അം​ഗീ​കൃ​ത ടൂ​റി​സം ഗൈ​ഡു​ക​ളെ നി​യ​മി​ക്ക​ൽ, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ സ്പെ​ഷാ​ലി​റ്റി സെ​ന്‍റ​ർ, ജി​ല്ല​യു​ടെ കാ​യി​ക വി​ക​സ​ന​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ, ഷോ​പ്പിം​ഗ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം, വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു സ​മീ​പ​മു​ള​ള ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​നം ത​ട​യ​ൽ, ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് ഉ​ത​കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, പു​തി​യ കോ​ഴ്സു​ക​ൾ, ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ ദു​രി​ത​മ​ക​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ, പ​ട്ട​യ വി​ത​ര​ണം, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് പ​ട്ട​യം തു​ട​ങ്ങി​യ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ക്ക​പ്പെ​ട്ട​ത്.