ജെ​സ്‌വിനും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ
Monday, January 25, 2021 10:32 PM IST
ത​ങ്ക​മ​ണി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ ത​ങ്ക​മ​ണി​യു​ടെ ജെ​സ്‌വിനും. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 26 കേ​ഡ​റ്റു സം​ഘ​ത്തി​ലെ അം​ഗ​മാ​യ ജെ​സ്‌വിൻ ജോ​സ​ഫ്് ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. നീ​ലി​വ​യ​ൽ പു​ത്തൂ​ർ ജോ​സ് - ജൂ​ലി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് ജെ​സ്‌വിൻ. എ​ൻ​സി​സി 33 കേ​ര​ള നെ​ടു​ങ്ക​ണ്ടം ബ​റ്റാ​ലി​യ​നു കീ​ഴി​ൽ സീ​നി​യ​ർ ഡി​വി​ഷ​നി​ൽ​നി​ന്നാ​ണ് ജെ​സ്‌വിൻ പ​ങ്കെ​ടു​ക്കു​ന്ന​ത്. ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ എ​ച്ച്. ഷു​ക്കൂ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ പ​ങ്ക​ജ് പാ​ണ്ഡേ, ട്ര​യി​നിം​ഗ് ജെ​സി​ഒ സു​ബേ​ദാ​ർ ഹ​ർ​ഷ​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. സ്കൂ​ൾ ത​ല പ​രി​ശീ​ല​ന​ത്തി​ന് എ​എ​ൻ​ഒ ലെ​ഫ്. സു​നി​ൽ കെ. ​അ​ഗ​സ്റ്റി​നാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സ്കൂ​ൾ മേ​നേ​ജ​ർ ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്കാ​ട്ട്, പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ജ​യിം​സ് പാ​ല​യ്ക്കാ​മ​റ്റം തു​ട​ങ്ങി​യ​വ​രു​ടെ പി​ന്തുണ യു​മു​ണ്ടാ​യി​രു​ന്നു.

തു​ല്യ​ത കോ​ഴ്സ്

തൊ​ടു​പു​ഴ:​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും​സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷൻ അ​ഥോ​റി​ട്ടി​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​ത്താം​ത​രം, ഹ​യ​ർ​സെ​ക്ക​ണ്ട​റി തു​ല്യ​ത കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.​ ഫോ​ണ്‍:9447237271.