പോലീസ് നടപടി ജനാധിപത്യവിരുദ്ധം: ഡിസിസി
Monday, January 25, 2021 10:32 PM IST
പീ​രു​മേ​ട്: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കാ​ൻ എ​ത്തി​യ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മ​തി അം​ഗം സി.​പി. മാ​ത്യു​വി​നെ അ​കാ​ര​ണ​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ഡി ​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഏ​ക​ധി​പ​ത്യ​വും ധി​ക്കാ​ര​വും ആ​ണ് ഈ ​ന​ട​പ​ടി​യി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​ത്. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളോ​ട് മു​ഖം തി​രി​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പൊ​തു പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്തി​ക​ൾ സി ​പി​എം ന്‍റെ ഫാ​സി​സ്റ്റ് മു​ഖം വെ​ളി​വാ​ക്കു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ വി​രു​ദ്ധ പ്ര​വ​ർ​ത്തി​ക​ൾ​ക്കെ​തി​രെ ജി​ല്ല​യി​ലു​ട​നീ​ളം ശ​ക്ത​മാ​യ പ്ര​ധി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും സി.​പി. മാ​ത്യു​വി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന ക​ള്ള കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും അ​ന്വേ​ഷി​ച്ചി​ട്ടും തെ​ളി​വി​ല്ലാ​ത്ത സോ​ളാ​ർ കേ​സ് സി​ബി​ഐ യെ ​ഏ​ൽ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം സി​പി​എം ന് ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി​യെ ഇ​തി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ തി​രി​ച്ച​ടി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.