പാ​റ​ക്കു​ടി​യി​ലേ​ക്കു​ള്ള പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന്
Monday, January 25, 2021 10:33 PM IST
അ​ടി​മാ​ലി: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ളി​ൽ ത​ക​ർ​ന്ന മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്കു​ടി​യി​ലേ​ക്കു​ള്ള പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
പാ​റ​ക്കു​ടി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ തോ​മാ​ച്ച​ൻ​ക​ട ഭാ​ഗ​ത്തേ​ക്കെ​ത്തു​വാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ന​ട​പ്പു​വ​ഴി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ക​രി​ന്തി​രി പു​ഴ​യ്ക്കു​കു​റു​കെ പാ​ലം ഉ​ണ്ടാ​യി​രു​ന്ന​ത്. 2018-ലെ ​പ്ര​ള​യ​ത്തി​ൽ പാ​ലം ഭാ​ഗി​ക​മാ​യും തൊ​ട്ട​ടു​ത്ത മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തോ​ടെ പാ​ലം പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യി. കു​തി​ച്ചൊ​ഴു​കു​ന്ന കാ​ട്ടാ​റി​നു കു​റു​കെ ഈ​റ്റ​കൊ​ണ്ട് താ​ൽ​ക്കാ​ലി​ക പാ​ലം തീ​ർ​ത്താ​യി​രു​ന്നു ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് കു​ടും​ബ​ങ്ങ​ൾ യാ​ത്ര സാ​ധ്യ​മാ​ക്കി​യ​ത്. വ​രു​ന്ന മ​ഴ​ക്കാ​ല​ത്തി​നു​മു​ന്പ് പു​തി​യൊ​രു പാ​ലം നി​ർ​മി​ക്കാ​ൻ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. വേ​ന​ൽ​ക്കാ​ല​മാ​കു​ന്ന​തോ​ടെ പു​ഴ​യി​ൽ വെ​ള്ളം താ​ഴു​ക​യും പു​ഴ​യി​ലൂ​ടെ ഇ​റ​ങ്ങി അ​ക്ക​ര​യി​ക്ക​രെ​യെ​ത്താ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ക​യും ചെ​യ്യും.
ഇ​രു​പ​തി​ന​ടു​ത്ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് പാ​റ​ക്കു​ടി​യി​ലു​ള്ള​ത്. റേ​ഷ​ൻ​ക​ട​യി​ലേ​ക്കെ​ത്താ​ൻ ഉ​ൾ​പ്പെ​ടെ കോ​ള​നി​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന പാ​ത​യി​ലാ​യി​രു​ന്നു ഒ​ഴു​കി​പ്പോ​യ പാ​ലം സ്ഥി​തി​ചെ​യ്തി​രു​ന്ന​ത്. വേ​ന​ൽ​കാ​ല​ത്ത് ബു​ദ്ധി​മു​ട്ടി​ല്ലാ​തെ യാ​ത്ര സാ​ധ്യ​മാ​കു​മെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് ത​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ കാ​ട്ടാ​റി​നു മു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​ണെ​ന്ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു.