ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി: ജി​ല്ല​യ്ക്കു മി​ക​ച്ച നേ​ട്ടം
Wednesday, February 24, 2021 10:11 PM IST
തൊ​ടു​പു​ഴ: അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​യ്ക്കു​ള്ള പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ൽ ജി​ല്ല​യ്ക്ക് മി​ക​ച്ച നേ​ട്ടം.
വാ​ർ​ഷി​കപ​ദ്ധ​തി സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​യാ​യ 23-ന​കം ജി​ല്ല​യി​ലെ ആ​കെ​യു​ള്ള 63 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ഉ​ൾ​പ്പെ​ടെ 62 പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​ക്ക് സ​മ​ർ​പ്പി​ച്ചു.
അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ​യു​ള​ള 51 പ​ഞ്ചാ​യ​ത്തു​ക​ളും എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചു.
അ​വ​സാ​ന തീ​യ​തി​ക്ക് മു​ന്പ് വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ജി​ല്ല​യ്ക്ക് നേ​ട്ട​മാ​യി. സം​സ്ഥാ​ന ത​ല​ത്തി​ൽ 98 ശ​ത​മാ​നം ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും അ​വ​സാ​ന തി​യ​തി​ക്ക് മു​ന്പ് പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച ആ​ദ്യ​ത്തെ ജി​ല്ല ഇ​ടു​ക്കി​യാ​ണ്.
വാ​ർ​ഷി​കപ​ദ്ധ​തി മു​ൻ​കൂ​ട്ടി സ​മ​യ​ബ​ന്ധി​ത​മാ​യി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച​തി​നാ​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​വും തു​ട​ർ​ന്നു​ള​ള പെ​രു​മാ​റ്റ​ച്ച​ട്ട​വും ജി​ല്ല​യി​ലെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നു​ള്ള മേ​ന്മ​യു​മു​ണ്ട്. എ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ​ദ്ധ​തി നി​ർ​വ​ഹ​ണം ആ​രം​ഭി​ക്കാ​ൻ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ഴി​യും. സേ​വ​ന മേ​ഖ​ല​യ്ക്കാ​ണ് കൂ​ടു​ത​ൽ സ്ഥാ​പ​ന​ങ്ങ​ളും മു​ൻ​തൂ​ക്കം ന​ൽ​കി​യ​ത്.
ജി​ല്ല​യി​ലെ 62 ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന് ആ​കെ 5250 പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു. ആ​കെ അ​ട​ങ്ക​ൽ തു​ക 562.39 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ സേ​വ​നമേ​ഖ​ല​യ്ക്ക് 365.31 കോ​ടി​യാ​ണ് മാ​റ്റി വ​ച്ച​ത്. ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്ക് 65.58 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളും സ​മ​ർ​പ്പി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് പ്ര​വൃത്തി​ക​ൾ​ക്കാ​യി 131.50 കോ​ടി​യാ​ണ് പ​ദ്ധ​തി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്. ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് 222.02 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ വി​ക​സ​ത്തി​നാ​യി 25.18 കോ​ടി, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് 23.23 കോ​ടി, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് 7.13 കോ​ടി, കു​ടി​വെ​ള​ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 8.89 കോ​ടി, സാ​മൂ​ഹ്യ ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്കാ​യി 20.06 കോ​ടി, ജ​ല​സേ​ച​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​വാ​നാ​യി 3.68 കോ​ടി, ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 6.68 കോ​ടി, കൃ​ഷി​യ്ക്ക് 18.19 കോ​ടി​യും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നാ​യി 17.36 കോ​ടി​യും ക്ഷീ​ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 15.09 കോ​ടി​യും വി​നി​യോ​ഗി​ക്കും.
അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നും 11 ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ഫി​സ് അ​ട​ച്ചി​രു​ന്ന​തി​നാ​ലാ​ണ് വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ വി​നോ​ദ് പ​റ​ഞ്ഞു.
തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ അ​സി. സെ​ക്ര​ട്ട​റി, അ​ക്കൗ​ണ്ട​ന്‍റ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, പ്ലാ​ൻ ക്ല​ർ​ക്ക്, പെ​ർ​മി​റ്റ് കൈ​കാ​ര്യം ചെ​യ്യു​ന്ന യു​ഡി ക്ല​ർ​ക്ക്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ, തൊ​ഴി​ലു​റ​പ്പ് ഓ​വ​ർ​സി​യ​ർ, ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​ർ ഇ​പ്പോ​ഴും ക്വാ​റന്‍റൈ​നി​ലാ​ണ്. ഇ​തു മൂ​ല​മാ​ണ് പ​ദ്ധ​തി ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്നു ത​ന്നെ പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.