2.1 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Wednesday, February 24, 2021 10:15 PM IST
ക​ട്ട​പ്പ​ന: മാ​ട്ടു​ക്ക​ട്ട​യി​ൽ​നി​ന്നും 2.100 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ക​ട്ട​പ്പ​ന എ​ക്സൈ​സ് സം​ഘം ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് പി​ൻ​തു​ട​ർ​ന്ന് അ​യ്യ​പ്പ​ൻ​കോ​വി​ൽ മാ​ട്ടു​ക്ക​ട്ട​യി​ൽ പി​ടി​കൂ​ടി​യെ​ങ്കി​ലും പ്ര​തി​ക​ൾ ഓ​ടി​ര​ക്ഷ​പെ​ട്ടു. നാ​ലോ​ളം ആ​ളു​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബി​നു പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൽ​സ​ലാം, ഷൈ​ജു​മോ​ൻ ജേ​ക്ക​ബ്, സാ​ബു ലാ​ൽ, എ​സ്. ശ്രീ​കു​മാ​ർ, ജ​സ്റ്റി​ൻ പി. ​ജോ​സ്, ഷി​ജോ അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ഞ്ചാ​വു​വേ​ട്ട.

ക​രി​ന്പി​ൻ തോ​ട്ടം മ​ണ്ണി​ടി​ഞ്ഞു ന​ശി​ച്ചു

മ​റ​യൂ​ർ. ക​രി​ന്പി​ൻ തോ​ട്ട​ത്തി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കൃ​ഷി​നാ​ശം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​റ​ക്കു​ളം സ്വ​ദേ​ശി​യാ​യ ബെ​ന്നി ഫ്രാ​ൻ​സി​സി​ന്‍റെ മ​റ​യൂ​രി​ലെ 22 ഏ​ക്ക​റി​ലു​ള്ള ക​രി​ന്പി​ൻ തോ​ട്ട​ത്തി​ൽ മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ഭൂ​മി​യു​ടെ അ​ടി​യി​ൽ വെ​ള്ള​ത്തി​ന്‍റെ ഉ​റ​വ കൂ​ടി​യ​താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.
20 അ​ടി താ​ഴ്ച​യി​ലും ഇ​രു​പ​തി​ല​ധി​കം മീ​റ്റ​ർ വ്യാ​സ​ത്തി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് മ​ണ്ണി​ന​ടി​യി​ലാ​യി. പോ​ലീ​സും റ​വ​ന്യൂ വ​കു​പ്പും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.