കാ​യി​കാ​ധ്യാ​പ​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, February 25, 2021 10:22 PM IST
ക​ട്ട​പ്പ​ന: വ​ള്ള​ക്ക​ട​വി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കാ​യി​കാ​ധ്യാ​പ​ക​ൻ മ​രി​ച്ചു. വെ​ണ്‍​മ​ണി വെ​ള്ള​മ​രു​തു​ങ്ക​ൽ ജെ​ഫി​ൻ ബി​ജു​വാ​ണ് (26) മ​രി​ച്ച​ത്. ജെ​ഫി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​രെ​വ​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​എ​സ് സി ​പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ വ​ള്ള​ക്ക​ട​വ് ക​ട​മാ​ക്കു​ഴി​ക്കു സ​മീ​പം ര​ത്ന​പ്പാ​റ​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. ജെ​ഫി​ൻ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​നം എ​തി​രേ​വ​ന്ന സ്വ​കാ​ര്യ​ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ജെ​ഫി​ൻ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

കു​മ​ളി​യി​ൽ സ്വ​കാ​ര്യ സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​ണ് ജെ​ഫി​ൻ, ക​ട്ട​പ്പ​ന​യി​ൽ പി​എ​സ് സി ​പ​രീ​ക്ഷ​യ്ക്കു​ശേ​ഷം കു​മ​ളി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ന​വി​ലാ​സ​ത്തു​നി​ന്ന് ക​ട്ട​പ്പ​ന​യി​ലേ​ക്കു വ​ന്ന ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. വെ​ണ്മ​ണി വെ​ള്ള​മ​രു​തു​ങ്ക​ൽ ബി​ജു​വി​ന്‍റെ മ​ക​നാ​ണ് ജെ​ഫി​ൻ. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.