ഭീ​മ​ൻ ഇ​ഞ്ചി​യു​മാ​യി അ​നി​ൽ
Thursday, February 25, 2021 10:41 PM IST
ക​ട്ട​പ്പ​ന: അ​ന്പ​ല​ക​വ​ല കൊ​ല്ല​ക്കാ​ട്ട് അ​നി​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ ഇ​ഞ്ചി കൗ​തു​ക​മാ​കു​ന്നു. അ​ഞ്ചു​കി​ലോ ഭാ​ര​മു​ള്ള ഒ​രു​മൂ​ട് ഇ​ഞ്ചി​യാ​ണ് അ​നി​ൽ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും വി​ള​വെ​ടു​ത്ത​ത്. വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി ന​ട്ടു​വ​ള​ർ​ത്തി​യ ഇ​ഞ്ചി​യാ​ണ് ഭീ​മ​ൻ ഫ​ലം ന​ൽ​കി​യ​ത്.

വ​ള​മൊ​ന്നും ചെ​യ്യാ​തെ​യാ​ണ് ഇ​ഞ്ചി​കൃ​ഷി ചെ​യ്തി​രു​ന്ന​ത്. മ​ണ്ണ് നീ​ക്കം​ചെ​യ്യു​ന്തോ​റും വ​ലി​പ്പം കൂ​ടി​വ​ന്ന​തോ​ട ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി​യാ​ണ് ഇ​ഞ്ചി പു​റ​ത്തെ​ടു​ത്ത​ത്.

നേ​ര​ത്തെ ഇ​ഞ്ചി കൃ​ഷി ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും വി​ല ല​ഭി​ക്കാ​താ​യ​തോ​ടെ അ​വ​സാ​നി​പ്പി​ച്ചു. ഇ​പ്പോ​ൾ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് കൃ​ഷി. അ​നി​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ ഭീ​മ​ൻ ഇ​ഞ്ചി കാ​ണു​വാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.