ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്നം: വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Thursday, February 25, 2021 10:44 PM IST
അ​ടി​മാ​ലി: ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്. വ​ന​ഭൂ​മി​യോ​ടു ചേ​ർ​ന്ന ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​ന​വും നി​ർ​മാ​ണ നി​രോ​ധ​ന​വും ക​ർ​ഷ​ക​രെ​യും വ്യാ​പാ​രി​ക​ളേ​യും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്കും പ​ത്തു​ചെ​യി​ൻ മേ​ഖ​ല​യി​ലും കു​ടി​യേ​റ്റ മേ​ഖ​ല​യി​ലും പ​ട്ട​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ​മൂ​ലം പ​ട്ട​യം ല​ഭി​ച്ചി​ട്ടും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ക​ര​മ​ട​യ്ക്കാ​നോ സ്ഥ​ലം പോ​ക്കു​വ​ര​വ് ന​ട​ത്താ​നോ സാ​ധി​ക്കു​ന്നി​ല്ല. ഭൂ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണു​ന്ന​തി​ന് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ടി​മാ​ലി​യി​ൽ യോ​ഗം ചേ​ർ​ന്ന​ത്. സാ​മു​ദാ​യി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ, സ്വ​ത​ന്ത്ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഭൂ​പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ന​ട​ന്ന ച​ർ​ച്ച കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ല​ക്സ് സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി എ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, നി​സാ​ർ മൗ​ല​വി, ഫാ. ​എ​ൽ​ദോ​സ് പു​ളി​ഞ്ചോ​ട്ടി​ൽ, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​തീ​ഷ് പ്ര​ഭ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ അ​ടി​മാ​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എം. ബേ​ബി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​യ​സ് പു​ല്ല​ൻ, ആ​ർ. മ​ണി​കു​ട്ട​ൻ, സ​ണ്ണി കൂ​നം​പാ​റ, വി​ൻ​സെ​ന്‍റ് ജേ​ക്ക​ബ്, ബി​ജു തോ​ണ​ക്ക​ര, ജോ​യി പീ​റ്റ​ർ, സി.​വി. രാ​ജ​ൻ, ബോ​ബ​ൻ ജോ​ണ്‍, റ​സാ​ക് ചൂ​ര​വേ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.