പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ചു: മ​ന്ത്രി കെ. ​രാ​ജു
Thursday, February 25, 2021 10:46 PM IST
പീ​രു​മേ​ട്: പാ​ലു​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ച്ച​താ​യി മ​ന്ത്രി കെ. ​രാ​ജു. സം​സ്ഥാ​ന​ത്തെ ക​ന്നു​കാ​ലി​ക​ളു​ടെ​യും പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷീ​ര മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ വ​ൻ​നേ​ട്ട​ങ്ങ​ൾ​ക്ക് പി​ന്നി​ൽ കെഎൽഡിബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കെഎൽഡി ബോ​ർ​ഡ് ഹൈ​ടെ​ക് ബു​ൾ മ​ദ​ർ ഫാ​മി​ലെ പു​തി​യ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക്ഷീ​രോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, ക്ഷീ​ര​ക​ർ​ഷ​ക​ർ, ന​വ​സം​രം​ഭ​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യത്തോ​ടെ​യാ​ണ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ആ​ദ്യ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. കെഎൽഡി ബോ​ർ​ഡ് എം.​ഡി. ജോ​സ് ജ​യിം​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.