കു​ടി​വെ​ള്ള ക​ണ​ക്‌ഷൻ വി​ച്ഛേ​ദി​ച്ചു: ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
Thursday, February 25, 2021 10:46 PM IST
മു​ട്ടം: മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. കു​ടി​ശി​ക അ​ട​യ്ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഴ​ങ്ങി​യി​ല്ല. ആ​റോ​ളം പേ​രു​ടെ ക​ണ​ക്‍്ഷൻ ആ​ണ് വി​ച്ഛേദിച്ച​ത്.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ക്കു​ക​യും ഇ​വ​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തെ ത്തുട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ സ്ഥ​ല​ത്തെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 15 ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി. ഗ​ർ​ഭി​ണി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള വീ​ടു​ക​ളി​ലെ ക​ണ​ക്‌ഷനു​ക​ൾ വി​ച്ഛേ​ദി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഏ​താ​നും പേ​ർ അ​ന്നേ ദി​വ​സം ത​ന്നെ കു​ടി​ശി​ക അ​ട​ച്ച് ക​ണ​ക്ഷ​ൻ പു​നഃസ്ഥാ​പി​ച്ചു.