അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന് 18 കോ​ടി​യു​ടെ ബ​ജ​റ്റ്
Friday, February 26, 2021 10:25 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 2021-22 ലെ ​ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത തു​ള​സീ​ധ​ര​ൻ അ​വ​ത​രി​പ്പി​ച്ചു. 18,87,96,638 രൂ​പ വ​ര​വും 18,48,05,000 രൂ​പ ചെ​ല​വും 39,91,631 രൂ​പ മി​ച്ച​വും വ​രു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ആ​രോ​ഗ്യ​മേ​ഖ​ല​യി​ലും ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്കും കൃ​ഷി​യ്ക്കും കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഭ​വ​ന നി​ർ​മാ​ണ​ത്തി​നും വീ​ട് മെ​യി​ന്‍റ​ന​ൻ​സി​നും കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി. സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​നും ഫ​ണ്ട് മാ​റ്റി​വ​ച്ചു. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നും 11 ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി ഓ​ഫീസ് അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ചയാണ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ച​ത്. ഇ​താ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ വൈ​കി​യ​തിനു കാരണം.