രാ​ജാ​ക്കാ​ടും രാ​ജ​കു​മാ​രി​യും ഗ​താ​ഗ​ത​കു​രു​ക്കി​ൽ
Sunday, February 28, 2021 10:20 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി ടൗ​ണു​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ടൗ​ണി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ർ​ക്കിം​ഗും ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ന്‍റെ താ​ള​പ്പി​ഴ​യു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം.

ടൗ​ണി​ലെ പാ​ത​ക​ൾ കൈ​യേ​റി​യു​ള്ള അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ടൗ​ണി​ൽ ബ​സു​ക​ൾ നി​റു​ത്തി​യി​ടു​ന്ന​തും കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി തി​രി​ച്ചി​ട്ടി​രി​ക്കു​ന്ന റോ​ഡ​രി​കി​ൽ ദി​വ​സം മു​ഴു​വ​ൻ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യു​ന്ന​തും ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​ണ്. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​നു​ള്ള രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്ത​ല ട്രാ​ഫി​ക് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​വും ഫ​ലം​ക​ണ്ടി​ട്ടി​ല്ല.