നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും വി​ത്തു​ക​ൾ ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക്
Sunday, February 28, 2021 10:20 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ ക​ർ​ഷ​ക​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ത​ന്നാ​ണ്ട് കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ളു​ടെ വി​ത്തു​ക​ൾ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലേ​ക്ക്.

ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​ർ ഉത്​പാ​ദി​പ്പി​ക്കു​ന്ന കി​ഴ​ങ്ങു​വ​ർ​ഗ​ത്തി​ൽ​പെ​ട്ട വി​ള​ക​ളു​ടെ വി​ത്തു​ക​ൾ മ​റ്റ് ജി​ല്ല​ക​ളി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​തി​നാ​യാ​ണ് എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​മാ​യാ​ണ് നാ​ലു ജി​ല്ല​ക​ളി​ലേ​ക്ക് വി​ത്തു​ക​ൾ ന​ൽ​കു​ന്ന​ത്.

ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, കൂ​ർ​ക്ക തു​ട​ങ്ങി​യ വി​ള​ക​ൾ ഇ​ടു​ക്കി​യു​ടെ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഹൈ​റേ​ഞ്ചി​ലെ ക​ർ​ഷ​ക​ർ അ​ടു​ത്ത കൃ​ഷി​യി​റ​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കു​ന്ന വി​ത്തു​ക​ളാ​ണ് ഇ​ത​ര ജി​ല്ല​ക​ളി​ലെ കൃ​ഷി ഭൂ​മി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

വി​ഷ​ര​ഹി​ത ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ കൃ​ഷി ഭ​വ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​ർ​ഷി​ക വ​കു​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ലെ​വ​ൽ ഫെ​ഡ​റേ​റ്റ​ഡ് മാ​ർ​ക്ക​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത്തു​ക​ൾ മ​റ്റ് ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്കാ​യി ത​യാ​റാ​ക്കു​ന്ന​ത്.

ആ​റ് ഇ​ന​ങ്ങ​ളി​ലു​ള്ള വി​ത്തു​ക​ൾ അ​ട​ങ്ങി​യ 500 പാ​യ്ക്ക​റ്റു​ക​ളാ​യി 500 ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ വി​ത്തു​ക​ളാ​ണ് ഇ​തു​വ​രെ ക​യ​റ്റി​യ​യ​ച്ച​ത്.