എ​സ്പി​സി എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ക​രി​മ​ണ്ണൂ​ർ സ്കൂ​ളി​ന്
Sunday, February 28, 2021 10:23 PM IST
ക​രി​മ​ണ്ണൂ​ർ: ജി​ല്ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ എ​സ്പി​സി യൂ​ണി​റ്റി​നു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് യൂ​ണി​റ്റി​ന് ല​ഭി​ച്ചു.
ക​ള​ക്‌ടറേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് സു​രേ​ഷ് കു​മാ​ർ, എ​സ്പി​സി ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ എ.​ജി. ലാ​ൽ എ​ന്നി​വ​രി​ൽ നി​ന്ന് എ​സ്പി​സി ഓ​ഫീ​സ​ർ സി​പി​ഒ ജി​യോ ചെ​റി​യാ​ൻ, സീ​നി​യ​ർ കേ​ഡ​റ്റ് പ്ര​തി​നി​ധി​ക​ളാ​യ ജെ​ഫി​ൻ ഷി​ബു, പി.​ജെ. അ​സ്‌ലംഖാ​ൻ എ​ന്നി​വ​ർ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
ജി​ല്ല​യി​ലെ 37 എ​സ്പി​സി യൂ​ണി​റ്റു​ക​ളി​ൽ 2020-ൽ ​എ​സ്എ​സ്എ​ൽ​സി​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ എ​സ്പി​സി യൂ​ണി​റ്റ് എ​ന്ന​ത് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് യൂ​ണി​റ്റ് പു​ര​സ്കാ​രം നേ​ടി​യ​ത്. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വു പ​രി​ഗ​ണി​ച്ചു​മാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.