വീ​ട് ക​ത്തി ന​ശി​ച്ചു
Sunday, February 28, 2021 10:25 PM IST
നെ​ടു​ങ്ക​ണ്ടം: ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട് ക​ത്തി ന​ശി​ച്ചു.​വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.
തീ​പി​ടു​ത്ത​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ റേ​ഷ​ൻ കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളും ടി​വി​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. മ​ഞ്ഞ​പ്പെ​ട്ടി എ​ട്ടു​മു​ക്കി​ൽ പു​തു​പ​റ​ന്പി​ൽ സു​രേ​ഷി​ന്‍റെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. അ​പ​ക​ട​മു​ണ്ടാ​യ സ​മ​യം സു​രേ​ഷി​ന്‍റെ ഭാ​ര്യ ജ​യ​കൊ​ടി സ​മീ​പ​ത്തെ ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കു പോ​യ​താ​യി​രു​ന്നു.
മ​ക്ക​ൾ മൂ​ന്നു പേ​രും കു​ടും​ബ വീ​ട്ടി​ലു​മാ​യി​രു​ന്നു. സു​രേ​ഷ് ത​മി​ഴ്നാ​ടി​നും പോ​യി​രു​ന്നു. തോ​ട്ട​ത്തി​ൽ ജോ​ലി​ക്കി​ടെ കൈ ​മു​റി​ഞ്ഞ​പ്പോ​ൾ വീ​ട്ടി​ലെ​ത്തി​യ ജ​യ​ക്കൊ​ടി​യാ​ണ് വീ​ടി​നു തീ ​പി​ടി​ച്ച​ത് കാ​ണു​ന്ന​ത്. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് തീ​യ​ണ​ച്ച​ത്.