ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി
Monday, March 1, 2021 10:21 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​ർ​ത്തി​ക​ളി​ൽ ത​മി​ഴ്നാ​ട് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തു​ന്ന​വ​രെ അ​വി​ടെ​ത്ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തും. കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
ബ​സു​ക​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും എ​ത്തു​ന്ന​വ​രെ തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ വ​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ക​യും സ്ഥി​ര​മാ​യി ത​ങ്ങു​ക​യും ചെ​യ്താ​ൽ അ​വ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
മൂ​ന്നാ​ർ - ഉ​ടു​മ​ല​പ്പേ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ചി​ന്നാ​ർ ചെ​ക്ക് പോ​സ്​റ്റി​ലും ഒ​ന്പ​താ​ർ ചെ​ക്ക് പോ​സ്റ്റി​ലും ഇ​പ്ര​കാ​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.
കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലെ ത​മി​ഴ്നാ​ട് ഭാ​ഗ​ത്തു​ള്ള മു​ന്ത​ൽ ചെ​ക്ക് പോ​സ്റ്റി​ലും ഇ​തേ രീ​തി​യി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.
കാ​ട്ടു​പാ​ത​ക​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ വ​ഴി​യാ​യും അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​നാ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
അതിർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ തീ​വ്ര​ത കു​റ​യാ​ത്ത​തും വി​നോ​ദ സ​ഞ്ചാ​ര സീ​സ​ണ്‍ തു​ട​ങ്ങു​ന്ന​തും പ്ര​മാ​ണി​ച്ചാ​ണ് ത​മി​ഴ്നാ​ട് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.