മോ​ട്ടോ​ർവാ​ഹ​ന പ​ണി​മു​ട​ക്ക് ഇ​ന്ന്
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ​ണി​മു​ട​ക്ക് ജി​ല്ല​യി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കും.

ഓ​ട്ടോ, ടാ​ക്സി​ക​ൾ​ക്കു പു​റ​മേ സ്വ​കാ​ര്യ ബ​സു​ക​ളും കെഎ സ്ആ​ർ​ടി​സി ബ​സു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും നി​ല​യ്ക്കും. അ​ടി​ക്ക​ടി ഉ​യ​രു​ന്ന ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും കൂ​ടു​ത​ലാ​യി നി​ര​ത്തി​ലി​റ​ങ്ങാ​നി​ട​യി​ല്ല. ഇ​തി​നി​ടെ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ രീ​തി​യി​ലു​ള്ള സ​മ​ര​ങ്ങ​ളും ന​ട​ന്നുവ​രു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ജോ​ലി​ക്കാ​ർ​ക്കും മ​റ്റും എ​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് ന​ല്ലൊ​രു ശ​ത​മാ​നം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നി​ട​യി​ല്ല. പ​ട്ട​ണ​ങ്ങ​ളി​ൽ ജ​ന​ത്തി​ര​ക്കും കു​റ​വാ​യി​രി​ക്കും.

ഇ​ന്നു ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍ഡിൽ കെ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​എം.​ജെ.​ജേ​ക്ക​ബ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.