ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും നീ​ക്ക​ണം
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള ബോ​ർ​ഡു​ക​ൾ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ മൂ​ന്നി​ന​കം നീ​ക്കം ചെ​യ്ത് റി​പ്പോ​ർ​ട്ട് ന​ൽ​കണം.
ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​വ ന​ട​പ്പാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.