മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്: ജി​ല്ല​യി​ൽ പൊ​തു​ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Tuesday, March 2, 2021 10:36 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തിൽ ആ​ഹ്വാ​നം ചെ​യ്ത വാ​ഹ​ന പ​ണി​മു​ട​ക്ക് ജി​ല്ല​യി​ലെ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ക്കാ​തെ പ​ണി​മു​ട​ക്കി​ൽ പ​ങ്കുചേ​ർ​ന്നു. ഭൂ​രി​ഭാ​ഗം കെഎസ് ആ​ർ​ടി​സി ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്താ​ത്ത​തി​നാ​ൽ ജി​ല്ല​യി​ൽ യാ​ത്രാ ക്ലേ​ശം രൂ​ക്ഷ​മാ​യി​രു​ന്നു. നാ​മ​മാ​ത്ര​മാ​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​ത്ര​മാ​ണ് ഓ​ടി​യ​ത്. തൊ​ടു​പു​ഴ​യി​ൽ നി​ന്നും മൂ​ല​മ​റ്റ​ത്തു നി​ന്നും ഏ​താ​നും സ​ർ​വീ​സു​ക​ൾ ന​ട​ത്തി. എ​ന്നാ​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നെ​ന്ന് ഡി​ടി​ഒ തോ​മ​സ് മാ​ത്യു പ​റ​ഞ്ഞു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ട​സ​മി​ല്ലാ​തെ ഓ​ടി.

എ​ന്നാ​ൽ പൊ​തു​വേ നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. ക​ട​ക​ൾ അ​ട​ച്ചി​ടി​ല്ലെ​ന്ന് വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും അ​ട​ഞ്ഞു കി​ട​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ഹാ​ജ​ർ​നി​ല കു​റ​വാ​യി​രു​ന്നു.

ക​ള​ക്‌ടറേ​റ്റി​ലും തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി​രു​ന്നു. പ​ണി​മു​ട​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​‌‌ട്ടിട്ടില്ല.

അ​ടി​മാ​ലി: മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് അ​ടി​മാ​ലി മേ​ഖ​ല​യി​ൽ പൂ​ർ​ണം. ഓ​ട്ടോ​റി​ക്ഷ​ക​ളും ഇ​ത​ര ടാ​ക്സി വാ​ഹ​ന​ങ്ങ​ളും സ്വ​കാ​ര്യ ബ​സു​ക​ളും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല.

ചി​ല ദീ​ർ​ഘ​ദൂ​ര കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ന്നു. ക​ട​ക​ന്പോ​ള​ങ്ങ​ൾ​കൂ​ടി അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ പ​ണി​മു​ട​ക്ക് ഹ​ർ​ത്താ​ൽ പ്ര​തീ​തി ജ​നി​പ്പി​ച്ചു. മൂ​ന്നാ​റി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യും തോ​ട്ടം മേ​ഖ​ല​യും നി​ശ്ച​ല​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ഹാ​ജ​ർ​നി​ല കു​റ​വാ​യി​രു​ന്നു.