പി.​ജെ.​ ജോ​സ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു
Tuesday, March 2, 2021 10:36 PM IST
തൊ​ടു​പു​ഴ:​ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ജെ.​ ജോ​സ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.​
പി.​ജെ​യു​ടെ സ്വ​ന്തം നാ​ടാ​യ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​ത്ത​ല​യി​ൽ നി​ന്നാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​ മാ​യ​ത്.
കോ​വി​ഡ് ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക്ക് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യു​ടെ അ​ഭാ​വ​ത്തി​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ തി​ക​ഞ്ഞ ആ​വേ​ശ​ത്തി​ൽ ത​ന്നെ​യാ​ണ്.11-ാം ത​വ​ണ​യാ​ണ് പി.​ജെ.​ ജോ​സ​ഫ് തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന​ത്.​
പു​റ​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ റെ​നീ​ഷ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ത്ത​ല​യി​ൽ ചു​മ​രെ​ഴു​തി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.