തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടു​ണ​രു​ന്ന​തും കാ​ത്ത് മൂ​ന്നാ​ർ
Tuesday, March 2, 2021 10:36 PM IST
മൂ​ന്നാ​ർ:​ കി​ഴ​ക്കി​ന്‍റെ വെ​നീ​സാ​യ മൂ​ന്നാ​ർ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം ഉ​ൾ​പ്പെ​ടു​ന്ന ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മു​ന്ന​ണി​ക​ൾ ഇ​ത്ത​വ​ണ യു​വ​ത്വ​ത്തി​ന് പ​രി​ഗ​ണ​ന ന​ൽ​കു​മോ​യെ​ന്ന ചോ​ദ്യ​മാ​ണു​യ​രു​ന്ന​ത്.
മ​ണ്ഡ​ല​ത്തി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളും യു​വ സ്ഥാ​നാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ൽ അ​ന്തി​മ തീ​രു​മാ​നം എ​ന്താ​കു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ. 1991 മു​ത​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നു ത​വ​ണ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​മ​ണി​യാ​ണ്.
എ​ന്നാ​ൽ പി​ന്നീ​ടു​ള്ള മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ദ്ദേ​ഹം പ​രാ​ജ​യം​രു​ചി​ച്ചു. 2006 മു​ത​ൽ സി​പി​എ​മ്മി​ലെ എ​സ്.​രാ​ജേ​ന്ദ്ര​നാ​ണ് ദേ​വി​കു​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. ഇ​രു​വ​ർ​ക്കും മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത​ബ​ന്ധ​മാ​ണു​ള്ള​ത്.​അ​തി​നാ​ൽ ഇ​വ​രു​ടെ അ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ച്ചാ​കും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കു​ന്ന​ത്. എ​സ്. രാ​ജേ​ന്ദ്ര​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. പാ​ർ​ട്ടി എ​ടു​ക്കു​ന്ന തീ​രു​മാ​നം അ​നു​സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.