പ്ര​വാ​സി ക്ഷേ​മനി​ധി പ​രി​ഷ്ക്ക​രി​ക്ക​ണം : പ്ര​വാ​സി ലീ​ഗ്
Thursday, March 4, 2021 10:21 PM IST
തൊ​ടു​പു​ഴ: അ​റു​പ​ത് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന രീ​തി​യി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​യ​വ​രു​ടെ അം​ശാ​ദാ​യം വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കോവി​ഡ് കാ​ല​ത്തു മാ​ത്രം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മ​ട​ങ്ങി വ​ന്ന​വ​രു​ടെ എ​ണ്ണം ആ​റ​ര​ല​ക്ഷം ആ​ണ്.
തി​രി​ച്ചു​വ​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ മു​ഖ്യ അ​ജ​ണ്ട​യാ​യി എ​ടു​ക്ക​ണം. വി​ദേ​ശ​നാ​ടു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും തി​രി​ച്ചു​വ​രു​ന്ന​വ​രു​മാ​യ പ്ര​വാ​സി​ക​ളു​ടെ യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​ന്നും അ​ധി​കാ​രി​ക​ളു​ടെ കൈ​വ​ശ​മി​ല്ല.
പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത ചു​റ്റു​പാ​ടു​ക​ളെ കു​റി​ച്ച് പ​ഠി​ക്കാ​ൻ സ​ന്പൂ​ർ​ണ​മാ​യ സ​ർ​വേ ന​ട​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ മൂ​ന്നി​യു​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​ ഇ​ന്പി​ച്ചി മ​മ്മു ഹാ​ജി , ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ഷാ​ജി, സെ​ക്ര​ട്ട​റി എം.​എ.​സ​ക്കീ​ർ ഹാ​ജി, ട്ര​ഷ​റ​ർ കെ.​എ​ച്ച്.​ അ​ബ്ദു കു​നി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.