ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് റോ​ഡ് ഉ​പ​രോ​ധി​ച്ചു
Saturday, March 6, 2021 11:31 PM IST
മൂ​ന്നാ​ർ: വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​നെ​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത അ​ര​മ​ണി​ക്കൂ​ർ ഉ​പ​രോ​ധി​ച്ചു. മൂ​ന്നാ​ർ കോ​ള​നി സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ മു​കേ​ഷി​നെ (25) ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ ഓ​ഫീ​സ​ർ മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.

മു​കേ​ഷ് ഓ​ട്ടോ​യു​മാ​യി സാ​ധ​ന​ങ്ങ​ൾ ക​യ​റ്റു​ന്ന​തി​ന് ടൗ​ണി​ലെ മാ​ർ​ക്ക​റ്റ് ക​വ​ല​യി​ൽ വാ​ഹ​നം നി​ർ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ല. ഇ​തി​നെ​തു​ട​ർ​ന്ന് ഓ​ട്ടം ഒ​ഴി​വാ​ക്കി സ്റ്റാ​ൻ​ഡി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യി. ഉ​ച്ച​യോ​ടെ തി​ര​ക്കി​ല്ലാ​ത്ത ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ നി​ർ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ണ്ടു​മെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ചെ​കി​ട​ത്ത് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് മു​കേ​ഷ് പ​റ​യു​ന്നു. മൂ​ന്നാ​ർ ടൗ​ണി​ൽ കു​ത്തി​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രെ സി​ഐ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പോ​ലീ​സു​കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​നെ​തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.