മ​റ​ന്നു​വ​ച്ച ബാ​ഗ് മു​ൻ എം​എ​ൽ​എ വീ​ണ്ടെ​ടു​ത്തു ന​ൽ​കി
Saturday, March 6, 2021 11:31 PM IST
മൂ​ന്നാ​ർ: സ്ത്രീ​തൊ​ഴി​ലാ​ളി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് മൂ​ന്നാ​ർ ടൗ​ണി​ൽ​നി​ന്നും മോ​ഷ​ണം​പോ​യി. സി​സി​ടി​വി കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ണ്ടെ​ടു​ത്ത് മ​ട​ക്കി​ന​ൽ​കി മു​ൻ എം​എ​ൽ​എ എ.​കെ. മ​ണി. ചെ​ണ്ടു​വാ​ര എ​സ്റ്റേ​റ്റി​ലെ മു​നി​യ​മ്മ​യു​ടെ ബാ​ഗാ​ണ് എ.​കെ. മ​ണി ക​ണ്ടെ​ടു​ത്തു ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ കൊ​ച്ചു​മ​ക​ളു​മൊ​ത്താ​ണ് മു​നി​യ​മ്മ മൂ​ന്നാ​റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​ത്. ബി​ഗ്ഷോ​പ്പ​റി​ൽ സാ​ധ​ന​ങ്ങ​ളും പേ​ഴ്സും നി​ക്ഷേ​പി​ച്ച​ശേ​ഷം ബാ​ഗ് ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സി​നു സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ​വച്ചു മ​റ​ന്നു. മ​ട​ങ്ങി​യെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

ഇ​തോ​ടെ​യാ​ണ് പാ​ർ​ട്ടി ഓ​ഫീ​സി​ലെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​ത്. ബാ​ഗ് പെ​രി​യ​വാ​രൈ സ്വ​ദേ​ശി എ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട എ.​കെ. മ​ണി പ്ര​വ​ർ​ത്ത​ക​രെ അ​വ​രു​ടെ വീ​ട്ടി​ല​യ​ച്ച് ബാ​ഗ് വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര പ​വ​ൻ മാ​ല​യും ബാ​ങ്ക് പാ​സ് ബു​ക്കു​മ​ട​ക്കം അ​ദ്ദേ​ഹം പാ​ർ​ട്ടി ഓ​ഫീ​സി​ൽ​വച്ച് മു​നി​യ​മ്മ​യ്ക്ക് കൈ​മാ​റി.