ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ
Saturday, March 6, 2021 11:36 PM IST
മ​റ​യൂ​ർ: കു​ടും​ബവ​ഴ​ക്കി​നെ​ത്തുട​ർ​ന്നു ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വി​നെ ദേ​വി​കു​ളം കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു.

മ​റ​യൂ​ർ പ​ത്ത​ടി​പാ​ലം സ്വ​ദേ​ശി​നി സ​രി​ത(27)​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഭ​ർ​ത്താ​വ് ബാ​ബു​ന​ഗ​ർ സ്വ​ദേ​ശി സു​രേ​ഷ് (35)നെ ​കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്ത​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബവ​ഴ​ക്കിനെത്തു​ട​ർ​ന്ന് സ​രി​ത മാ​സ​ങ്ങ​ളാ​യി പ​ത്ത​ടി​പാ​ല​ത്തെ മാ​തൃ​വീ​ടി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ ഇ​വി​ടെ​യെ​ത്തി​യ പ്ര​തി വീ​ടി​നു പി​ൻ​ഭാ​ഗ​ത്തെ ക​രി​ന്പി​ൻ​കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്നു. രാ​ത്രി ഒ​ന്പ​തോ​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​കൂ​ടി അ​ക​ത്തു​ക​യ​റി മു​ൻ​വാ​തി​ൽ അ​ട​ച്ച് കു​റ്റി​യി​ട്ട​ശേ​ഷം കൈ​യി​ൽ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് സ​രി​ത​യെ ദേ​ഹ​മാ​സ​ക​ലം വെ​ട്ടു​ക​യാ​യി​രു​ന്നു.

നി​ല​വി​ളി​ കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​ള്ള ക​രി​ന്പി​ൻ​കാ​ട്ടി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ​യൂ​രി​ൽ​നി​ന്നു ഇ​യാ​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സ​രി​ത​യു​ടെ ദേ​ഹ​ത്ത് ഇ​രു​പ​തി​ല​ധി​കം വെ​ട്ടേ​റ്റി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.