ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം
Sunday, March 7, 2021 10:17 PM IST
നെ​ടു​ങ്ക​ണ്ടം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​ൻ. ഗോ​പി, തോ​മ​സ് രാ​ജ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി തു​ണ്ട​ത്തി​ൽ, മോ​ളി മൈ​ക്കി​ൾ, കെ.​എ​ൻ. ത​ങ്ക​പ്പ​ൻ, ബെ​ന്നി അ​ഞ്ചേ​രി, മോ​ഹ​ന​ൻ, മി​നി പ്രി​ൻ​സ്, ജോ​ബ​ൻ പാ​നൂ​സ്, സാ​ന്േ‍​റാ​ച്ച​ൻ കൊ​ച്ചു​പു​ര, ജോ​സ് അ​മ്മ​ൻ​ചേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​നു​ശേ​ഷം ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രെ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

സാ​ക്ഷ്യ​പ​ത്രം
ഹാ​ജ​രാ​ക്ക​ണം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും വി​ധ​വ പെ​ൻ​ഷ​ൻ, 50 വ​യ​സ് ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ എ​ന്നി​വ കൈ​പ്പ​റ്റു​ന്ന 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ പു​ന​ർ​വി​വാ​ഹം, വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ , വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കു​ന്ന സാ​ക്ഷ്യ​പ​ത്രം , ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ മേ​യ് 31-ന് ​മു​ന്പാ​യി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണം.