കാ​രി​രു​ന്പി​ന്‍റെ ക​രു​ത്തു​ള്ള മ​ന​സു​മാ​യി ഓ​മ​ന​യും അ​ല്ലി​യും
Sunday, March 7, 2021 10:17 PM IST
രാ​ജ​കു​മാ​രി: സം​സാ​രി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും ഉ​ല​യി​ൽ ഉൗ​തി​ക്കാ​ച്ചി​യ ഇ​രു​ന്പു ക​ഷ​ണ​ങ്ങ​ൾ അ​ടി​ച്ചു പ​ര​ത്തി ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ക​യാ​ണ് സേ​നാ​പ​തി മു​ക്കു​ടി​ലി​ലെ സ​ഹോ​ദ​രി​മാ​രാ​യ ഓ​മ​ന​യും അ​ല്ലി​യും.

ഇ​രു​ന്പു​പ​ണി ചെ​യ്ത് ഉ​പ​ജീ​വ​നം തേ​ടു​ന്ന ഈ ​സ​ഹോ​ദ​രി​മാ​ർ​ക്ക് കേ​ൾ​വി ശ​ക്തി​യും സം​സാ​ര​ശേ​ഷി​യു​മി​ല്ല. ഓ​മ​ന​യ്ക്കും അ​നു​ജ​ത്തി അ​ല്ലി​ക്കും മൂ​ന്നു സ​ഹോ​ദ​രന്മാ​രും ര​ണ്ടു സ​ഹോ​ദ​രി​മാ​രു​മു​ണ്ട്. ഇ​വ​ർ കു​ടും​ബ​മാ​യി മ​റ്റി​ട​ങ്ങ​ളി​ലാ​ണ് താ​മ​സം.

കു​ലത്തൊഴി​ലാ​യ ഇ​രു​ന്പു​പ​ണി ജീ​വി​തോ​പാ​ധി​യാ​യി ഏ​റ്റെ​ടു​ത്ത ഈ ​സ​ഹോ​ദ​രി​മാ​ർ മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ശേ​ഷ​വും ക​ഴി​ഞ്ഞ മു​പ്പ​ത് വ​ർ​ഷ​മാ​യി വീ​ടി​നോ​ടു ചേ​ർ​ന്ന ആ​ല​യി​ൽ പ​ണി തു​ട​രു​ക​യാ​ണ്.

ജന്മനാ ബ​ധി​ര​രും മൂ​ക​രു​മാ​ണെ​ങ്കി​ലും കാ​രി​രു​ന്പി​നെ വെ​ല്ലു​ന്ന ക​രു​ത്തു​റ്റ മ​ന​സുമാ​യാ​ണ് 62 കാ​രി​യാ​യ ഓ​മ​ന​യും 53 കാ​രി​യാ​യ അ​ല്ലി​യും ജീ​വി​ത​ത്തെ നേ​രി​ടു​ന്ന​ത്. ഓ​മ​ന ഉ​ല​യൂ​തി ക​ന​ൽ തെ​ളി​ക്കു​ന്പോ​ൾ അ​ല്ലി ഇ​രു​ന്പു​പ​ഴു​പ്പി​ച്ചെ​ടു​ത്ത് അ​ടി​ച്ചു പ​തം വ​രു​ത്തി രാ​കി മി​നു​ക്കി ആ​യു​ധ​ങ്ങ​ളാ​ക്കി തീ​ർ​ക്കു​ന്നു.

ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് ആ​ല​യി​ൽ പ​ണി ചെ​യ്യു​ന്ന​ത്. പ​ക​ൽചൂ​ട് ഉ​യ​ർ​ന്ന​തു​മൂ​ലം ആ​ല​യി​ലെ ജോ​ലി ര​ണ്ടു നേ​ര​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. കൂടാതെ വീ​ടി​നോ​ടുചേ​ർന്നുള്ള സ്ഥലത്ത് ഏലകൃഷിയും ചെയ്യുന്നു. ഇവർ തയ്യൽ ജോലിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഇങ്ങനെ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നു​മു​ള്ള വ​ക ആ​രെ​യും ആ​ശ്ര​യി​ക്കാ​തെ​യാ​ണ് ഇ​വ​ർ ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ല​യൂ​തി​യും തു​ന്നി​ച്ചേ​ർ​ത്തും ഇ​വ​ർ ജീ​വി​തം മെ​ന​യു​ന്പോ​ൾ വാ​ക്കു​ക​ളെ​ക്കാ​ൾ വാ​ചാ​ല​മാ​കു​ക​യാ​ണ് ഈ ​സ​ഹോ​ദ​രി​മാ​രു​ടെ ഇ​ടം.