സെ​ൽ​ഫ് ഡി​ഫ​ൻ​സ് ട്രെ​യി​നിം​ഗും ബോ​ധ​വ​ത്കര​ണ​വു​മാ​യി പോ​ലീ​സ്
Sunday, March 7, 2021 10:17 PM IST
തൊ​ടു​പു​ഴ: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സ്വ​യം പ്ര​തി​രോ​ധ​ത്തി​ന് പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും, സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സെ​ൽ ഡി​ഫ​ൻ​സ് ട്രെ​യി​നിം​ഗും ബോ​ധ​വ​ത്കര​ണ ക്ലാ​സു​മാ​യി പോ​ലീ​സ്. സ്കൂ​ൾ, കോ​ള​ജ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ആ​ന്‍റിവു​മ​ൻ ഹ​രാ​സ്മെ​ന്‍റ് ക​മ്മി​റ്റി ജി​ല്ലാ വ​നി​താ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ഴ്ച​യി​ലൊ​രു ദി​വ​സം സ്കൂ​ളി​ൽ നി​ന്നും പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും കു​ട്ടി​ക​ളി​ലെ ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത കു​റ​ക്കു​ന്ന​തി​നു​മാ​യി ചി​രി പ്രോ​ജ​ക്ടും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
കു​ട്ടി​ക​ൾ, മു​തി​ർ​ന്ന​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബാം​ഗ​ൾ​ക്ക് കൗ​ണ്‍​സി​ലിം​ഗും ന​ട​ത്തും. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഗാ​ർ​ഹി​ക പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ്ര​ശ്ന​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ടെ​ലി കൗ​ണ്‍​സി​ലിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജി​ല്ലാ പോ​ലീ​സ് വ​നി​താ സെ​ല്ലി​ൽ ഗാ​ർ​ഹി​ക അ​തി​ക്ര​മ പ്ര​ശ്ന​പ​രി​ഹാ​ര കേ​ന്ദ്രം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ജി​ല്ല വ​നി​താ​സെ​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗാ​ർ​ഹി​ക അ​തി​ക്ര​മ പ്ര​ശ്ന​പ​രി​ഹാ​ര കേ​ന്ദ്ര​ത്തി​ലെ 04862 236600, 9497980397 എ​ന്ന ന​ന്പ​റു​ക​ളി​ലോ, ciwmncelidk. [email protected] വ​നി​ത ഹെ​ൽ​പ് ലൈ​ൻ ന​ന്പ​റാ​യ 1091, 04862 229100, 9497932403 എ​ന്ന ന​ന്പ​റു​ക​ളി​ലോ വി​ളി​ച്ച് പ​രാ​തി ന​ൽ​കാം.
ഇ​ന്‍റ​ർ​നെ​റ്റ്, മൊ​ബൈ​ൽ​ഫോ​ണ്‍ തു​ട​ങ്ങി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ട് ന​ൽ​കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ [email protected] എ​ന്ന മെ​യി​ലി​ൽ പ​രാ​തി​പ്പെ​ടാ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.