മു​ന്ന​ണി​ക​ൾ ആ​ശ​ങ്ക​യി​ൽ
Wednesday, April 7, 2021 9:43 PM IST
ഇ​ടു​ക്കി​യി​ൽ കു​റ​വ്
8.75 ശതമാനം
ചെ​റു​തോ​ണി: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് വി​ജ​യ​സാ​ധ്യ​ത​ക​ളും കൂ​ട്ട​ലും കി​ഴി​ക്ക​ലും സ​ജീ​വ​മാ​യി​രി​ക്കു​ന്പോ​ഴും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന കു​റ​വ് മു​ന്ന​ണി​ക​ൾ​ക്കു​ള്ളി​ൽ ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 8.75 ശ​ത​മാ​നം വോ​ട്ടി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ നി​സം​ഗ​ത വ​ർ​ധി​ക്കു​ന്ന​താ​ണ് വോ​ട്ടു കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് മു​ന്ന​ണി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​ട​ത് വ​ല​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ന്ന​ണി​മാ​റ്റം വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ച​താ​യും ക​ണ​ക്കു​കൂ​ട്ടു​ന്ന​വ​രു​മു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ​ല​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​തും വോ​ട്ട് ചെ​യ്യാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​ക്കി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു.
ഇ​ടു​ക്കി​യി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന വ​ലി​യ കു​റ​വ് മു​ന്ന​ണി​ക​ൾ​ക്കു​ള്ളി​ൽ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്ക​യാ​ണ്.
ഫ​ലം വ​ന്ന​തി​നു​ശേ​ഷം ഇ​ടു​ക്കി​യി​ൽ മു​ന്ന​ണി​ക​ൾ​ക്കു​ള്ളി​ൽ വ​ലി​യ ചേ​രി​തി​രി​വി​ന് ഇ​ത് ഇ​ട​യാ​ക്കി​യേ​ക്കും.
ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ
2.23 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ്
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ നേ​രി​യ കു​റ​വ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 2.23 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഇ​ക്കു​റി ഉ​ണ്ടാ​യ​ത്. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 75.56 ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം. ഇ​ക്കു​റി ഇ​ത് 73.33 ആ​യി കു​റ​ഞ്ഞു.
നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 1,67,459 വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 1,22,804 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത് സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലാ​ണ്. 77.49 ശ​ത​മാ​ന​മാ​ണ് ഇ​വി​ടു​ത്തെ പോ​ളിം​ഗ് നി​ല. 9,732 പേ​രി​ൽ 7,541 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ഉ​ണ്ടാ​യ​ത് ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലാ​ണ്. 66.23 ശ​ത​മാ​നം. 12,419 വോ​ട്ട​ർ​മാ​രി​ൽ 8,225 പേ​ർ വോ​ട്ടു​ചെ​യ്തു. രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 76.02 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. ഇ​വി​ടെ 12,478 പേ​രി​ൽ 9,486 പേ​ർ വോ​ട്ടു​ചെ​യ്തു. 73.54 ശ​ത​മാ​ന​മാ​ണ് രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം. 13,083 വോ​ട്ട​ർ​മാ​രി​ൽ 9,621 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്തി​ൽ 72.14, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ 74.48, പാ​ന്പാ​ടും​പാ​റ​യി​ൽ 74.05, ക​രു​ണാ​പു​ര​ത്ത് 74.73, വ​ണ്ട​ൻ​മേ​ട് 71.53, ഇ​ര​ട്ട​യാ​ർ 72.05 എ​ന്നി​ങ്ങി​നെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് നി​ല. ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ 10,552 ൽ 7,612 ​ഉം, നെ​ടു​ങ്ക​ണ്ട​ത്ത് 33,609 ൽ 25,032 ​ഉം, പാ​ന്പാ​ടും​പാ​റ​യി​ൽ 13,273 ൽ 9,828 ​ഉം, ക​രു​ണാ​പു​ര​ത്ത് 25,072 ൽ 18,748 ​ഉം വ​ണ്ട​ൻ​മേ​ട്ടി​ൽ 21,456 ൽ 15,348 ​ഉം, ഇ​ര​ട്ട​യാ​റി​ൽ 15,770 ൽ 11,363 ​ഉം പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ചോ​റ്റു​പാ​റ ഗ​വ. യു​പി സ്കൂ​ളി​ലെ 146- ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 782 പേ​രാ​ണ് ഇ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. ചേ​രി​യാ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ 41 എ ​ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 180 പേ​രാ​ണ് ഇ​വി​ടെ വോ​ട്ട് ചെ​യ്ത​ത്.
ചേ​ന്പ​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 106 -ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 82.28 ആ​ണ് പോ​ളിം​ഗ് ശ​ത​മാ​നം.
പീ​രു​മേട്ടിൽ കു​റ​വ്
ര​ണ്ടു ശ​ത​മാ​നം
വ​ണ്ടി​പ്പെ​രി​യാ​ർ: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 314 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ ഇ.​എ​സ്. ബി​ജി​മോ​ൾ വി​ജ​യി​ച്ച പീ​രു​മേ​ട്ടി​ൽ ഇ​ത്ത​വ​ണ ര​ണ്ടു​ശ​ത​മാ​നം വോ​ട്ടി​ന്‍റെ കു​റ​വ്. 2016-ൽ ​പോ​ൾ​ചെ​യ്ത വോ​ട്ടു​ക​ളി​ൽ 43.94 ശ​ത​മാ​നം വോ​ട്ട് എ​ൽ​ഡി​എ​ഫി​നും 43.7 ശ​ത​മാ​നം വോ​ട്ട് യു​ഡി​എ​ഫി​നും 9.19 ശ​ത​മാ​നം വോ​ട്ടു​ക​ൾ ബി​ജെ​പി​ക്കും ല​ഭി​ച്ചി​രു​ന്നു. ആ​കെ 73.36 ശ​ത​മാ​നം പേ​രാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ പോ​ൾ ചെ​യ്ത​ത്. ആ ​സ്ഥാ​ന​ത്ത് ഇ​ക്കു​റി 72.27 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. ഇ​ര​ട്ട വോ​ട്ടു​ക​ൾ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വോ​ട്ട​ർ​മാ​ർ എ​ത്താ​തി​രു​ന്ന​തു​മാ​ണ് പോ​ളിം​ഗി​ൽ കു​റ​വു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. ബി​ജെ​പി​യും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വി​ൽ പ്ര​തീ​ക്ഷ​വ​യ്ക്കു​ന്നു​ണ്ട്.
ദേ​വി​കു​ള​ത്ത് വോ​ട്ടു​നി​ല
കു​റ​ഞ്ഞു
അ​ടി​മാ​ലി: ദേ​വി​കു​ള​ത്ത് ഇ​ത്ത​വ​ണ വോ​ട്ടിം​ഗ് ശ​ത​മാ​നം ഏ​റെ കു​റ​ഞ്ഞു. യു​വാ​ക്ക​ളു​ടെ വോ​ട്ടി​ലാ​ണ് ഇ​ടി​വു വ​ന്നി​രി​ക്കു​ന്ന​തെ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 2011-ൽ 72.42 ​ശ​ത​മാ​ന​വും 2014-ലെ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70.55 ശ​ത​മാ​ന​വും 2016-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71.23 ശ​ത​മാ​ന​വും 2019-ലെ ​ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70.88 ശ​ത​മാ​ന​വും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 67.32 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് വോ​ട്ടു ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ന്ന​ണി​ക​ൾ​ക്കു​ണ്ടാ​യ വീ​ഴ്ച​യാ​ണ് വോ​ട്ടു കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.