അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ത്തി
Wednesday, April 7, 2021 9:44 PM IST
ക​ട്ട​പ്പ​ന: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ നേ​ര​ത്തെ​യെ​ത്തി. ക​ട്ട​പ്പ​ന​യി​ലെ ജി​ല്ലാ ടെ​ക്സ്റ്റ് ബു​ക്ക് ഡി​പ്പോ​യി​ലാ​ണ് പു​സ്ത​ക​ങ്ങ​ൾ എ​ത്തി​യ​ത്. അ​ടു​ത്ത​മാ​സം ആ​ദ്യ​ത്തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കും എ​ല്ലാ വി​ഷ​യ​ങ്ങ​ളു​ടെ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.
ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ഒ​ന്നാം ഭാ​ഗം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ല്ലാം​ത​ന്നെ എ​ത്തി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് കാ​ക്ക​നാ​ട് കേ​ര​ള ബു​ക്ക്സ് ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ​സ് സൊ​സൈ​റ്റി​യി​ൽ​നി​ന്ന് ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. ഇ​ടു​ക്കി​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കും പു​സ്ത​കം വി​ത​ര​ണം​ചെ​യ്യു​ന്ന​ത് ക​ട്ട​പ്പ​ന​യി​ലെ ജി​ല്ലാ ബു​ക്ക്സ് ഡി​പ്പോ വ​ഴി​യാ​ണ്.
എ​ട്ടു സൊ​സൈ​റ്റി​ക​ളി​ലാ​യി 130 സ്കൂ​ളു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ മി​ക്ക സ്കൂ​ളു​ക​ളി​ലും ഇ​തി​നോ​ട​കം പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു.
ഏ​ഴു​ല​ക്ഷം പു​സ്ത​ക​ങ്ങ​ളാ​ണ് അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ജി​ല്ല​യി​ലെ സ്കു​ളു​ക​ളി​ലേ​ക്ക് എ​ത്തേ​ണ്ട​ത്. ഇ​വ​യി​ൽ പ​കു​തി​യി​ല​ധി​ക​വും ഡി​പ്പോ​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ൽ ഹോം ​ഷോ​പ്പ് വ​ഴി പ​തി​ന​ഞ്ച് ജീ​വ​ന​ക്കാ​രാ​ണ് ഡി​പ്പോ​യി​ൽ പു​സ്ത​ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് അ​ത​ത് സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഒ​രാ​ൾ ഒ​രു​ദി​വ​സം ആ​റാ​യി​രം പു​സ്ത​ക​ങ്ങ​ൾ​വ​രെ​യാ​ണ് ത​രം​തി​രി​ക്കു​ന്ന​ത്.