നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ നി​ർ​മ​ല കോ​ള​ജി​ന് എ ​പ്ല​സ് പ്ല​സ് ഗ്രേ​ഡ്
Thursday, April 8, 2021 9:38 PM IST
മൂ​വാ​റ്റു​പു​ഴ: നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്‍റി​ൽ നി​ർ​മ​ല കോ​ളേ​ജ് 3.73 പോ​യി​ന്േ‍​റാ​ടെ എ ​പ്ല​സ് പ്ല​സ് ഗ്രേ​ഡ് നേ​ടി അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളു​ടെ ഗ​ണ​ത്തി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണി​ത്. 67 വ​ർ​ഷ​മാ​യി മ​ധ്യ​കേ​ര​ള​ത്തി​ലെ വൈ​ജ്ഞാ​നി​ക മേ​ഖ​ല​യി​ൽ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന ക​ലാ​ല​യ​മാ​ണ് നി​ർ​മ​ല.

നാ​ക് വി​ദ​ഗ്ധ​സ​മി​തി​യം​ഗ​ങ്ങ​ൾ കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക രീ​തി​ക​ളേ​യും അ​ധ്യാ​പ​ന സ​ന്പ്ര​ദാ​യ​ങ്ങ​ളെ​യും വി​ല​യി​രു​ത്തി​യാ​ണ് ഗ്രേ​ഡ് നി​ശ്ച​യി​ച്ച​ത്. കോ​ള​ജി​ലെ ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ളും ഗ​വേ​ഷ​ണ മി​ക​വും മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് സ​മി​തി​യം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​വി​ടു​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ത്തി​നും രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​നും സ​ഹാ​യ​ക​ര​മാ​ണെ​ന്നും സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​ച്ഛ​ഭാ​ര​തി​നോ​ടു ചേ​ർ​ന്ന് സ്വ​ച്ഛ​നി​ർ​മ​ല​യും ഡി​ജി​റ്റ​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഡി​ജി​റ്റ​ൽ കാ​ന്പ​സും കോ​ള​ജി​ലെ സ​വി​ശേ​ഷ​ത​യാ​ണ്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ’നി​ർ​മ​ല​ഹ​സ്തം’ പ​ദ്ധ​തി ഇ​തി​നോ​ട​കം ഏ​റെ പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്.

കോ​ള​ജ് പ​ഠ​ന​കാ​ല​യ​ള​വി​ൽ​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ സം​രം​ഭ​ക​രാ​യി വ​ള​രു​ന്ന​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും സ​മി​തി ചൂ​ണ്ടി​കാ​ട്ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഇ​തി​നെ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തി​യ എ​ക്സി​ബി​ഷ​നും നാ​ക് അം​ഗ​ങ്ങ​ൾ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

കോ​ള​ജി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കും സേ​വ​ന​ത്തി​നും പ​ഠ​ന​മി​ക​വി​നും അ​ച്ച​ട​ക്ക​ത്തി​നും ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​ണ് എ ​പ്ല​സ് പ്ല​സ് ഗ്രേ​ഡെ​ന്ന് ര​ക്ഷാ​ധി​കാ​രി മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ക്കാ​ദ​മി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​മി​ക​വും അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വും ഗ​വേ​ഷ​ണ മി​ക​വും നി​ർ​മ​ല കോ​ള​ജി​ന് രാ​ജ്യ​ത്തെ​ത​ന്നെ മി​ക​ച്ച ഗ്രേ​ഡ് നേ​ടാ​ൻ സ​ഹാ​യി​ച്ച​താ​യി രൂ​പ​ത ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ നെ​ടും​പു​റ​ത്ത്, പ്രി​ൻ​സി​പ്പ​ൽ, ഡോ. ​കെ.​വി. തോ​മ​സ്, ബ​ർ​സാ​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ണ്ണാ​ട​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സ​ജി ജോ​സ​ഫ്, ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

മൂ​വാ​യി​ര​ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന കോ​ള​ജി​ന് ഈ​വ​ർ​ഷം എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഡേ​റ്റാ സ​യ​ൻ​സ്) കോ​ഴ്സു​കൂ​ടി അ​നു​വ​ദി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.