കീ​രി​ത്തോ​ട് കോ​വി​ഡ് ഭീ​തി​യി​ൽ
Thursday, April 8, 2021 9:38 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കീ​രി​ത്തോ​ട്ടി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. നാ​ൽ​പ​തി​ല​ധി​കം പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 69 വ​യ​സു​ള്ള ഒ​രു സ്ത്രീ ​ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചി​രു​ന്നു. ഒ​രാ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ.്
രോ​ഗം രൂ​ക്ഷ​മാ​യ​തോ​ടെ കീ​രി​ത്തോ​ട്, അ​ഞ്ചു​കു​ടി വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു. ക​ഴി​ഞ്ഞ 11-ന് ​കീ​രി​ത്തോ​ട്ടി​ൽ ന​ട​ന്ന ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കി​ട​യി​ലാ​ണ് രോ​ഗം വ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഉ​ത്സ​വ​ത്തി​നു വ​ന്ന ചെ​ണ്ട​മേ​ള​ക്കാ​രി​ൽ​നി​ന്നാ​ണ് രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​ർ​ന്ന​തെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചെ​ണ്ട​മേ​ള​ക്കാ​രി​ൽ ചി​ല​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​വ​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ നി​യ​ന്ത്ര​ണം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സി​നു ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ ത​ള്ള​ക്കാ​ന​ത്തു​ള്ള സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​റി​യി​ച്ചു.