ജോ​യി വെ​ട്ടി​ക്കു​ഴി മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞു
Thursday, April 8, 2021 9:38 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി സ്ഥാ​നം രാ​ജി​വ​ച്ചു. മേ​യ് പ​കു​തി​യോ​ടെ വി​ദേ​ശ​യാ​ത്ര​യ്ക്കു പോ​കു​ന്ന​തി​നാ​ലാ​ണ് സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷ​മേ തി​രി​കെ​യെ​ത്തൂ. ആ ​അ​വ​സ​ര​ത്തി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യം മു​ന്നി​ൽ​ക​ണ്ടാ​ണ് രാ​ജി​വ​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.
ഒ​രു​മാ​സ​ത്തി​ന​കം പ​ക​രം വൈ​സ് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കും. അ​തി​നു​ശേ​ഷ​മാ​ണ് വി​ദേ​ശ​യാ​ത്ര പോ​കു​ന്ന​ത്. പു​തി​യ വൈ​സ് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ന്ന​ലെ രാ​ജി സ​മ​ർ​പ്പി​ച്ച​തെ​ന്നും ജേ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു. മു​ൻ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​നാ​ണ്.