പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ തൊ​ടു​പു​ഴ ബ്ലോ​ക്കി​ന് ഒ​ന്നാം​സ്ഥാ​നം
Thursday, April 8, 2021 9:38 PM IST
തൊ​ടു​പു​ഴ: പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ 2020 - 21 വ​ർ​ഷ​ത്തി​ൽ 116.04 (സ്പി​ൽ ഓ​വ​ർ ഉ​ൾ​പ്പെ​ടെ) ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ച്ച് തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന ത​ല​ത്തി​ൽ നാ​ലാം​സ്ഥാ​ന​വും ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ബ​ജ​റ്റ് വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ച 2.46 കോ​ടി​ക്കു​പു​റ​മെ അ​ധി​ക​വി​ഹി​ത​മാ​യി ല​ഭി​ച്ച 40 ല​ക്ഷം​കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.
അ​ങ്ക​ണ​വാ​ടി, പ​ക​ൽ​വീ​ട്, റോ​ഡു​ക​ൾ, ചെ​ക്ക്ഡാ​മു​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, വ​നി​ത ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി വി​ത​ര​ണം, നെ​ൽ​കൃ​ഷി​ക്ക് കൂ​ലി​ചെ​ല​വ്, എ​സ് സി ​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്, മു​ച്ച​ക്ര​വാ​ഹ​ന വി​ത​ര​ണം, ലൈ​ഫ് , പി​എം​എ​വൈ, ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ഹി​തം ന​ൽ​ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് അ​റി​യി​ച്ചു.