സി​പി​എം ആ​ക്ര​മ​ണം: എം​പി പ​രാ​തി ന​ൽ​കി
Thursday, April 8, 2021 9:42 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ കു​മ​ളി -റോ​സാ​പ്പൂ​ക്ക​ണ്ടം വാ​ർ​ഡി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട ഏ​രി​യാ ക​മ്മി​റ്റി​യം​ഗം, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​രാ​തി ന​ൽ​കി.
ബൂ​ത്തി​ന് അ​ക​ലെ പോ​ളിം​ഗ്ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് സെ​ക്ര​ട്ട​റി സാ​ബു ജോ​ർ​ജി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ത​ന്നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ ക​ല്ലെ​റി​യു​ക​യും കൊ​ല​വി​ളി ന​ട​ത്തു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ക്രി​മി​ന​ൽ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന​തി​നും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​തി​നും സി​പി​എം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.