നി​സം​ഗ​ത, ധ്രു​വീ​ക​ര​ണം, അ​ടി​യൊ​ഴു​ക്ക്... ജി​ല്ല​യി​ലെ ഫ​ല​ത്തി​ൽ നി​ർ​ണാ​യ​കം
Thursday, April 8, 2021 9:42 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു. ഇ​ടു​ക്കി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ 2016-നെ ​അ​പേ​ക്ഷി​ച്ച് ആ​റു ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന കു​റ​വ് മു​ന്ന​ണി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടാ​യ സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണ​വും ഫ​ല​ത്തെ മാ​റ്റി​മ​റി​ച്ചേ​ക്കാം. ഇ​തി​നെ​ല്ലാം പു​റ​മെ മു​ന്ന​ണി​ക്കു​ള്ളി​ൽ ചി​ല അ​ടി​യൊ​ഴു​ക്കു​ക​ൾ ഉ​ണ്ടാ​യ​താ​യും ഇ​ത് ഫ​ല​ത്തെ എ​ത്ര​മാ​ത്രം സ്വാ​ധീ​നി​ക്കു​മെ​ന്ന കാ​ര്യ​വും കാ​ത്തി​രു​ന്ന് കാ​ണ​ണം.
യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ്രാ​ഥ​മി​ക​ത​ല വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഫ​ല​ത്തെ സ്വാ​ധീ​നി​ച്ചേ​ക്കാ​വു​ന്ന ഘ​ട​ക​ങ്ങ​ൾ വോ​ട്ടിം​ഗി​ൽ പ്ര​തി​ഫ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് താ​ഴെ​ത​ട്ടു​മു​ത​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി കൃ​ത്യ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് മു​ന്ന​ണി​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ചി​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബൂ​ത്ത് ത​ല​ത്തി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളെ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യ പോ​രാ​യ്മ​ക​ളെ സം​ബ​ന്ധി​ച്ചാ​ണ് കൂ​ടു​ത​ൽ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
കു​റ​ഞ്ഞ​ത് നാ​ലു​പ്രാ​വ​ശ്യ​മെ​ങ്കി​ലും ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന് മു​ക​ൾ​ത​ല​ത്തി​ൽ​നി​ന്നു നി​ർ​ദേ​ശം ന​ൽ​ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഒ​രു​പ്രാ​വ​ശ്യം മാ​ത്രം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പ്ര​ചാ​ര​ണം ന​ട​ത്തി​യ വാ​ർ​ഡു​ക​ൾ ഏ​റെ​യു​ണ്ടെ​ന്നാ​ണ് വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.
ഇ​തു പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ്ര​ചാ​ര​ണ​ത്തി​ന് കു​റ​ച്ചു​ദി​വ​സം മാ​ത്രം ല​ഭി​ച്ച​തും പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കി​യ​തും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​തു​മൂ​ലം സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പ​ര്യ​ട​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വാ​ർ​ഡി​ലും എ​ത്തി​ച്ചേ​രാ​നും ക​ഴി​ഞ്ഞി​ല്ല. ഇ​തും വോ​ട്ട​ർ​മാ​രി​ൽ ആ​വേ​ശം കു​റ​യാ​ൻ ഇ​ട​യാ​ക്കി.
ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കു​ന്ന രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ ജ​ന​മ​ധ്യ​ത്തി​ൽ കാ​ര്യ​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ​തും ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ഇ​ത്ത​വ​ണ പ്ര​ത്യേ​ക​ത​ക​ളേ​റെ
ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ എ​ത്തി​യ പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത് കൂ​ടു​ത​ലും ദേ​ശീ​യ നേ​താ​ക്ക​ളാ​യി​രു​ന്നു. യു​ഡി​എ​ഫി​നു​വേ​ണ്ടി കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി, ബി​ജെ​പി​ക്കാ​യി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ, എ​ൽ​ഡി​എ​ഫി​നാ​യി സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ മെം​ബ​ർ വൃ​ന്ദ കാ​രാ​ട്ട്, സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി.​രാ​ജ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​മെ​ത്തി. സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ മെം​ബ​ർ എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, മു​സ്‌ലിം​ലീ​ഗ് നേ​താ​വ് ഇ.​ടി. മു​ഹ​മ്മ​ദ്ബ​ഷീ​ർ എം​പി തു​ട​ങ്ങി​യ​വ​രും ജി​ല്ല​യി​ൽ എ​ത്തി​യി​രു​ന്നു. ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളി​ൽ പ​ല​രും മ​ൽ​സ​ര​രം​ഗ​ത്താ​യ​തി​നാ​ൽ അ​താ​തു മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. എ​ന്നാ​ൽ ദേ​ശീ​യ നേ​താ​ക്ക​ൾ എ​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട്ടും പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ് വ​ലി​യ ച​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നൗ​ണ്‍​സ്മെ​ന്‍റാ​യി​രു​ന്നു
താ​രം
പ​തി​വി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​ല​ങ്ങു​ത​ടി​യാ​യ​പ്പോ​ൾ വോ​ട്ട​ഭ്യ​ർ​ഥി​ച്ച് മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലു​മെ​ല്ലാം അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു. ഓ​രോ മു​ന്ന​ണി​ക​ളും ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും ഗു​ണ​ഗ​ണ​ങ്ങ​ളും പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളു​മെ​ല്ലാം എ​ണ്ണി​പ്പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​ചാ​ര​ണം.

നി​റ​ഞ്ഞു​നി​ന്ന​ത് റോ​ഡ് ഷോ
​പ​തി​വി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണ​രീ​തി​യാ​ണ് ഇ​ക്കു​റി എ​ല്ലാ​മു​ന്ന​ണി​ക​ളും സ്വീ​ക​രി​ച്ച​ത്. പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളും ക​ണ്‍​വ​ൻ​ഷ​നു​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി റോ​ഡ് ഷോ​യ്ക്കും കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ​ക്കു​മാ​ണ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്.
പ്ര​മു​ഖ​രെ അ​ണി​നി​ര​ത്തി​യും നൂ​റു​ക​ണ​ക്കി​നു യു​വാ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചും ന​ട​ത്തി​യ ബൈ​ക്ക് റാ​ലി മു​ന്ന​ണി​ക​ളു​ടെ റോ​ഡ് ഷോ ​കൂ​ടു​ത​ൽ കൊ​ഴു​പ്പി​ച്ചു. കോ​വി​ഡ് മൂ​ലം മു​ന്പു​ണ്ടാ​യി​രു​ന്ന ത​ര​ത്തി​ലു​ള്ള ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും സ​മ്മേ​ള​ന​ങ്ങ​ളി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്താ​തി​രു​ന്ന​ത് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​ല​കും പി​ടി​യും മാ​റ്റാ​ൻ മു​ന്ന​ണി​നേ​താ​ക്ക​ളെ പ്രേ​രി​പ്പി​ച്ചു.

പാ​ര​ഡി​ഗാ​ന​ങ്ങ​ൾ
പ​തി​വി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴു​കി​യെ​ത്തി​യ പാ​ര​ഡി​ഗാ​ന​ങ്ങ​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​വ​യാ​യി​രു​ന്നു. വോ​ട്ട​ർ​മാ​രു​ടെ മ​ന​സി​ൽ പെ​ട്ടെ​ന്ന് ഇ​ടം പി​ടി​ക്കു​ന്ന​തി​നാ​ണ് പാ​ര​ഡി​ഗാ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യും പ്ര​ചാ​ര​ണ​ത്തി​ന് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. ഹി​റ്റാ​യ സി​നി​മ, നാ​ട​ക, ഭ​ക്തി ഗാ​ന​ങ്ങ​ളു​ടെ പാ​ര​ഡി​യി​ലാ​ണ് ഇ​വ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. മി​ക​ച്ച ഗാ​യ​ക​ർ ത​ന്നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ചി​ട്ട​പ്പെ​ടു​ത്തി​യ പാ​ര​ഡി​ഗാ​ന​ങ്ങ​ൾ പാ​ടി​യ​ത്. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ വീ​ഡി​യോ ആ​ൽ​ബ​ങ്ങ​ളും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സി​നി​മാ​ന​ട​ന്‍റെ ആ​വി​ഷ്കാ​രം, ഓ​ട്ട​ൻ​തു​ള്ള​ൽ, ഫ്ളാ​ഷ്മോ​ബ്, ആ​ശം​സാ​കാ​ർ​ഡു​ക​ൾ, തെ​രു​വ്നാ​ട​ക​ങ്ങ​ൾ,വ ി​ക​സ​ന​നേ​ട്ടം എ​ടു​ത്തു​പ​റ​ഞ്ഞു​ള്ള പ്ര​ത്യേ​ക പ​തി​പ്പു​ക​ൾ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളും വോ​ട്ട​റെ സ്വീാ​ധീ​നി​ക്കാ​ൻ ഇ​ത്ത​വ​ണ​യു​ണ്ടാ​യി​രു​ന്നു.

നാ​ടും ന​ഗ​ര​വും കൈ​യ​ട​ക്കി
കൂ​റ്റ​ൻ ഫ്ള​ക്സു​ക​ൾ
മ​ണ്ഡ​ല​ങ്ങ​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന കൂ​റ്റ​ൻ ഫ്ള​ക്സു​ക​ളും അ​വ​യി​ൽ എ​ഴു​തി​യി​രു​ന്ന ത​ല​വാ​ച​ക​ങ്ങ​ളും ഒ​റ്റ​വാ​യ​ന​യി​ൽ​ത​ന്നെ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​വ​യാ​യി​രു​ന്നു. നാ​ട് ന​ന്നാ​കാ​ൻ യു​ഡി​എ​ഫ് എ​ന്ന ത​ല​ക്കെ​ട്ട് യു​ഡി​എ​ഫ് ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ ഉ​റ​പ്പാ​ണ് ഭ​ര​ണം എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ഫ്ള​ക്സു​ക​ളി​ൽ നി​റ​ഞ്ഞ​ത്. എ​ൻ​ഡി​എ ആ​ക​ട്ടെ പു​തി​യ കേ​ര​ളം മോ​ദി​ക്കൊ​പ്പം എ​ന്ന വാ​ച​ക​മാ​ണ് ത​ല​ക്കെ​ട്ടാ​യി സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം മ​ണ്ഡ​ല​ത്തി​ൽ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ബ​ഹു​വ​ർ​ണ​ചി​ത്ര​ങ്ങ​ളും ഇ​വ​യി​ൽ ചേ​ർ​ത്തി​രു​ന്നു.

പ്ര​കൃ​തി​യും തു​ണ​യാ​യി
ക​ത്തി​ക്കാ​ളു​ന്ന മീ​ന​ച്ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ​നി​ന്നു സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രെ​യും കു​ളി​ർ​മ​ഴ ന​ൽ​കി പ്ര​കൃ​തി കാ​ത്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ചൂ​ടി​ന്‍റെ ആ​ധി​ക്യ​ത്താ​ൽ പ​ല​രും ത​ള​ർ​ന്നു​വീ​ണേ​നെ. തു​ട​ർ​ച്ച​യാ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ പെ​യ്ത വേ​ന​ൽ​മ​ഴ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ഒ​രു​പോ​ലെ ആ​ശ്വാ​സ​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ടു​ത്ത​ ചൂ​ടി​നെ തു​ട​ർ​ന്നു ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ വീ​ടു​ക​യ​റി​യു​ള്ള പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ വേ​ന​ൽ​മ​ഴ പെ​യ്ത് അ​ന്ത​രീ​ക്ഷം ത​ണു​ത്ത​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ഴു​വ​ൻ​സ​മ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി.

പ്രാ​യ​മാ​യ​വ​ർ​ക്ക് തു​ണ​യാ​യി
പോ​സ്റ്റ​ൽ വോ​ട്ട്
കോ​വി​ഡി​നെ തു​ട​ർ​ന്നു ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ പോ​സ്റ്റ​ൽ വോ​ട്ട് സം​വി​ധാ​നം ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​യി. 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ തു​ട​ങ്ങി പോ​ളിം​ഗ് ബൂ​ത്തി​ൽ നേ​രി​ട്ട് എ​ത്താ​ൻ സാ​ധി​ക്കാ​ത്ത വോ​ട്ട​ർ​മാ​ർ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സം​ഘം വീ​ട്ടി​ലെ​ത്തി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യ​ത്. ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ത്തോ​ളം​പേ​ർ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ച്ചു.

ത​രം​ഗ​മാ​യ​ത് സോ​ഷ്യ​ൽ​മീ​ഡി​യ
തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന റോ​ൾ ഏ​റ്റെ​ടു​ത്ത​ത് സോ​ഷ്യ​ൽ മീ​ഡി​യ​യാ​യി​രു​ന്നു. സ​മീ​പ​നാ​ളു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ്ര​ധാ​ന പ്ര​ചാ​ര​ണ ആ​യു​ധ​മാ​യി ഇ​വ മാ​റി​ക്ക​ഴി​ഞ്ഞു. ഇ​പ്രാ​വ​ശ്യ​വും ഇ​തി​നു മാ​റ്റം​വ​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​ദി​വ​സം അ​ടു​ത്ത​തോ​ടെ ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, വാ​ട്്സ് ആ​പ്പ് തു​ട​ങ്ങി​യ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണം ക​ത്തി​ക്ക​യ​റി. ഇ​തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ത്യേ​ക ടീ​മി​നെ​ത​ന്നെ നി​യോ​ഗി​ച്ചി​രു​ന്നു. എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ ട്രോ​ളു​ക​ളു​ൾ​പ്പെ​ടെ പ്ര​ച​രി​പ്പി​ച്ചാ​ണ് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കോ​വി​ഡ് മൂ​ലം സോ​ഷ്യ​ൽ​മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തും ഇ​ത്ത​രം പ്ര​ചാ​ര​ണ​ത്തി​ന് അ​നു​കൂ​ല ഘ​ട​ക​മാ​യി മാ​റി. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും അ​ഭി​പ്രാ​യ​ങ്ങ​ളും അ​വ​കാ​ശ​വാ​ദ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ അ​ര​ങ്ങ് ത​ക​ർ​ക്കു​ക​യാ​ണ്.