വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു മോ​ഷ​ണം: മ​ക​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ
Friday, April 9, 2021 9:32 PM IST
രാ​ജാ​ക്കാ​ട്: മോ​ഷ​ണ​ത്തി​നി​ടെ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ മ​ക​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. മു​ക്കു​ടം അ​ഞ്ചാം​മൈ​ൽ വ​ലി​യ​മു​റി പ്ര​സ​ന്ന​ൻ (46) ആ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തേ​ക്കി​ൻ​കാ​നം ച​കി​രി​യാം​കു​ന്നേ​ൽ ചി​ന്ന​മ്മ തോ​മ​സ് (58) നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.
ഭ​ർ​ത്താ​വ് മ​രി​ച്ച ചി​ന്ന​മ്മ ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ തൊ​ടു​പു​ഴ ക​ല്ലൂ​ർ​ക്കാ​ട്ടു​ള്ള ഒ​രു വീ​ട്ടി​ൽ ജോ​ലി​ക്കു നി​ൽ​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ മ​ക​ൻ വി​ൻ​സെ​ന്‍റ് അ​ടി​മാ​ലി മ​ന്നാം​കാ​ല​യി​ലാ​ണ് താ​മ​സം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​ൻ ചി​ന്ന​മ്മ അ​ഞ്ചി​നു രാ​വി​ലെ തേ​ക്കി​ൻ​കാ​ന​ത്തെ വീ​ട്ടി​ലെ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ മ​ക​ൻ വി​ൻ​സെ​ന്‍റ് ഭാ​ര്യ ലീ​ല എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​സ​ന്ന​നും ഇ​വി​ടെ​യെ​ത്തി. എ​ല്ലാ​വ​രും അ​ന്ന് അ​വി​ടെ ക​ഴി​ഞ്ഞു.
പി​റ്റേ​ന്ന് ചി​ന്ന​മ്മ വോ​ട്ട് ചെ​യ്ത​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ഉ​പ്പാ​റി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്പോ​ൾ വി​ൻ​സെ​ന്‍റും കു​ടും​ബ​വും പ്ര​സ​ന്ന​നും അ​ടി​മാ​ലി മ​ന്നാം​കാ​ല​യി​ലേ​ക്ക് തി​രി​ച്ചു​പോ​യി. തേ​ക്കി​ൻ​കാ​ന​ത്തു​നി​ന്ന് ഓ​ട്ടോ​യി​ലാ​ണ് ഇ​വ​ർ മൂ​ന്നു​പേ​രും ആ​ന​ച്ചാ​ലി​ൽ എ​ത്തി​യ​ത്.
ആ​ന​ച്ചാ​ലി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​രു സു​ഹൃ​ത്തി​നെ കാ​ണാ​നു​ണ്ടെ​ന്നു​പ​റ​ഞ്ഞ് പ്ര​സ​ന്ന​ൻ അ​വി​ടെ ഇ​റ​ങ്ങി. വ​ഴി​ച്ചെ​ല​വി​നാ​യി വി​ൻ​സെ​ന്‍റി​നോ​ട് 200 രൂ​പ​യും ക​ടം​വാ​ങ്ങി. തു​ട​ർ​ന്ന് ആ​ന​ച്ചാ​ലി​ൽ​നി​ന്നും ഓ​ട്ടോ വി​ളി​ച്ച പ്ര​സ​ന്ന​ൻ തേ​ക്കി​ൻ​കാ​ന​ത്തെ​ത്തി. ചി​ന്ന​മ്മ​യു​ടെ വീ​ടി​നു​താ​ഴെ റോ​ഡി​ൽ ഓ​ട്ടോ നി​ർ​ത്തി​ച്ച​ശേ​ഷം വേ​ഗം വ​രാ​മെ​ന്നു​പ​റ​ഞ്ഞ് പ്ര​സ​ന്ന​ൻ പോ​യി.
ചി​ന്ന​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​സ​ന്ന​ൻ വി​ൻ​സെ​ന്‍റ് ഉ​ൾ​പ്പെ​ട്ട അ​ടി​പി​ടി കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നു വി​സ​മ്മ​തി​ച്ച ചി​ന്ന​മ്മ​യെ വീ​ടി​നു​ള്ളി​ലേ​ക്ക് ത​ള്ളി​യി​ട്ട​ശേ​ഷം കൈ​യും കാ​ലും തു​ണി​കൊ​ണ്ട് കെ​ട്ടു​ക​യും വാ​യി​ൽ തു​ണി തി​രു​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ചി​ന്ന​മ്മ​യു​ടെ ര​ണ്ടു​പ​വ​ന്‍റെ മാ​ല​യും അ​ര​പ​വ​ന്‍റെ ക​മ്മ​ലു​ക​ളും അ​ഴി​ച്ചെ​ടു​ത്തു. ചി​ന്ന​മ്മ​യു​ടെ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 6000 രൂ​പ​യും ഒ​രു മൊ​ബൈ​ൽ ഫോ​ണും എ​ടു​ത്ത​ശേ​ഷം അ​ക​ത്തെ അ​ല​മാ​ര തു​റ​ന്നു. അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന 10000 രൂ​പ​യും 12 ഗ്രാ​മി​ന്‍റെ സ്വ​ർ​ണ​മാ​ല​യും എ​ടു​ത്ത ശേ​ഷം കൈ​യി​ൽ കി​ട്ടി​യ വാ​ക്ക​ത്തി​യു​ടെ പി​ൻ​ഭാ​ഗം​കൊ​ണ്ട് പ്ര​സ​ന്ന​ൻ ചി​ന്ന​മ്മ​യു​ടെ ന​ടു​വി​ൽ അ​ടി​ച്ചു. അ​തി​നു​ശേ​ഷം പ്ര​സ​ന്ന​ൻ തി​രി​ച്ച് റോ​ഡി​ലെ​ത്തി വ​ന്ന ഓ​ട്ടോ​യി​ൽ​ത​ന്നെ മ​ട​ങ്ങി.
ഒ​രു​വി​ധ​ത്തി​ൽ കാ​ലി​ലെ കെ​ട്ട​ഴി​ച്ച ചി​ന്ന​മ്മ ഇ​ഴ​ഞ്ഞ് സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി. ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ശേ​ഷം ചി​ന്ന​മ്മ​യെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​സ​ന്ന​നെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ടി​മാ​ലി​യി​ൽ നി​ന്നാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2200 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
വെ​ള്ള​ത്തൂ​വ​ലി​ലെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ എ​ട്ടു​മാ​സം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച പ്ര​സ​ന്ന​ൻ ര​ണ്ടു​മാ​സം മു​ൻ​പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​രു ഡ​സ​നോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​ഐ ബി. ​പ​ങ്ക​ജാ​ക്ഷ​ൻ, എ​സ്ഐ​മാ​രാ​യ എം.​എ​സ്. ഉ​ണ്ണി​കൃ​ഷ്ൻ, സാ​ബു തോ​മ​സ്, എ​എ​സ്ഐ​മാ​രാ​യ ടോ​മി ജോ​സ​ഫ്, വി.​ബി. അ​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.