മാ​വ​ടി​യി​ൽ​നി​ന്നും ര​ണ്ടു​വ​ർ​ഷം​മു​ന്പ് കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ​കു​റി​ച്ച് വി​വ​ര​മി​ല്ല
Friday, April 9, 2021 9:32 PM IST
നെ​ടു​ങ്ക​ണ്ടം: മാ​വ​ടി​യി​ൽ​നി​ന്നും ര​ണ്ടു​വ​ർ​ഷം​മു​ന്പ് കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ൻ എ​വി​ടെ? മാ​വ​ടി നാ​ൽ​പ​തേ​ക്ക​റി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ടം ആ​രു​ടേ​ത്? ര​ണ്ടു​കേ​സി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ദു​രൂ​ഹ​ത​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​തെ നി​ൽ​ക്കു​ക​യാ​ണ്.
ഒ​ര വ​ർ​ഷം മു​ന്പാ​ണ് പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ടം ല​ഭി​ക്കു​ന്ന​ത്. ഇ​ത് കാ​ണാ​താ​യ ഗൃ​നാ​ഥ​ന്േ‍​റ​താ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​ട്ടും ഇ​ത് ശാ​സ്ത്രീ​യ​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍റെ ബ​ന്ധു​ക്ക​ൾ നി​ര​വി​ധി​ത​വ​ണ രം​ഗ​ത്തെ​ത്തി​യി​ട്ടും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല.
2020 മേ​യ് ആ​റി​നാ​ണ് മാ​വ​ടി​യി​ൽ​നി​ന്നും കൈ​ലാ​സ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ​നി​ന്നും 150 മീ​റ്റ​ർ മു​ക​ളി​ലാ​യു​ള്ള ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ത്ത് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. മാ​വ​ടി​യി​ൽ​നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് അ​സ്ഥി​കൂ​ടം കാ​ണ​പ്പെ​ട്ട​ത്.
പാ​റ​ക്കെ​ട്ടു​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് ക​ന്പി​കൊ​ണ്ട് ചു​റ്റി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു സ​മീ​പ​ത്തു​നി​ന്നും ഭാ​ഗീ​ക​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ഷ​ർ​ട്ടും കൈ​ലി​യും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​സ്ഥി​കൂ​ടം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും സ്ഥ​ല​ത്ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ സം​ഘ​വും പോ​ലീ​സ് സ​ർ​ജ​നും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് 2019 സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് പ്ര​ദേ​ശ​ത്തു​നി​ന്നും കാ​ണാ​താ​യ ഗൃ​നാ​ഥ​ന്േ‍​റ​താ​ണ് അ​സ്ഥി​കൂ​ട​മെ​ന്ന സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ച​ത്.
മാ​വ​ടി​യി​ൽ​നി​ന്ന് കാ​ണാ​താ​യ വ്യ​ക്തി​യു​ടെ വീ​ട്ടി​ലും പോ​ലീ​സ് സം​ഘം എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ ഫോ​ട്ടോ​യും പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. അ​സ്ഥി​കൂ​ട​ത്തി​ൽ​നി​ന്ന് ഒ​രു വെ​പ്പു​പ​ല്ല് പോ​ലീ​സ് സ​ർ​ജ​ന് പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ദ​ന്താ​ശു​പ​ത്രി​യി​ൽ എ​ത്തി കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നും വെ​പ്പു​പ​ല്ല് ഘ​ടി​പ്പി​ച്ച​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തു​നി​ന്നും ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​രി​ശോ​ധ​നാ​ഫ​ലം ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ​റ​യു​ന്ന​ത്.
അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സ് ന​ട​ത്തി​യ ചി​ല ഇ​ട​പെ​ട​ലു​ക​ളി​ൽ കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ന്‍റെ ബ​ന്ധു​ക്ക​ൾ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഗൃ​ഹ​നാ​ഥ​ന്‍റെ ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​രാ​തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു കൈ​മാ​റി. തു​ട​ർ​ന്ന് കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി ഉ​ത്ത​ര​വി​ട്ടു. കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ഇ​തു​വ​രെ​യും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​കാ​ത്ത​തെ​ന്നാ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.