റോ​ഡു​പ​ണി നാ​ട്ടു​ക​ർ ത​ട​ഞ്ഞു
Friday, April 9, 2021 9:32 PM IST
മാ​വ​ടി: മാ​വ​ടി കൈ​ലാ​സ​പ്പാ​റ - മാ​വ​ടി - മു​ള്ള​രി​കു​ടി റോ​ഡി​ന്‍റെ അ​ന്പ​ല​ക്ക​വ​ല ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ട്ടു​കാ​ർ റോ​ഡി​ന്‍റെ പ​ണി​ക​ൾ നി​ർ​ത്തി​വെ​പ്പി​ച്ചു.
റോ​ഡി​ന് പ​ത്തു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പ​ണി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​രു​വ​ർ​ഷ​മാ​യി ത​ക​ർ​ന്നു​കി​ട​ന്ന ക​ലു​ങ്ക് മ​ണ്ണി​ട്ട് നി​ക​ത്തി ടൈ​ൽ ഇ​ടു​വാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ പ​ണി​ക​ൾ നി​ർ​ത്തി​വ​യ്പി​ച്ച​ത്.
മ​ഴ​ക്കാ​ല​മാ​യാ​ൽ ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം മാ​വ​ടി ടൗ​ണ്‍ ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ക​യും നു​റു​ക​ണ​ക്കി​ന് വി​ടു​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ക​യും ചെ​യ്യും.
ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് മ​ഴ​വെ​ള്ളം ഒ​ഴു​കി​യെ​ത്തി മാ​വ​ട​യി​ലു​ള്ള അ​ന്പ​ല​ത്തി​ങ്ക​ൽ മാ​ത്യു​വി​ന്‍റെ വീ​ട് ഇ​ടി​ഞ്ഞു​വീ​ണി​രു​ന്നു.
പ്ര​ശ്നം പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. നാ​ട്ടു​കാ​രു​ടെ പ​രാ​തി പ​രി​ഗ​ണി​ക്കാ​തെ റോ​ഡ് മ​ണ്ണി​ട്ടു നി​ര​ത്തി ടൈ​ൽ പ​തി​ക്കാ​ൻ ആ​രം​ഭി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം.