ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, April 9, 2021 9:35 PM IST
മൂ​ല​മ​റ്റം: ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് നി​ർ​മി​ച്ച ക​ലു​ങ്ക് അ​പ​ക​ട​ത്തി​ൽ. തൊ​ടു​പു​ഴ - പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ അ​റ​ക്കു​ളം കാ​വും​പ​ടി ഭാ​ഗ​ത്തെ ക​ലു​ങ്കാ​ണ് അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ക​ലു​ങ്ക് ത​ക​ർ​ന്നാ​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കും മ​റ്റു​മു​ള​ള പ്ര​ധാ​ന പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​കും. ക​ലു​ങ്കി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ക്കാ​വു​ന്ന സ്ഥി​തി​യാ​ണ്. ര​ണ്ടു​വ​ർ​ഷം മു​ൻ​പ് കെ ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
അ​ടി​യ​ന്ത​ര​മാ​യി ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും ഈ​ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്പോ​ൾ സം​സ്ഥാ​ന പാ​ത​യി​ലെ വീ​തി​കു​റ​ഞ്ഞ ക​ലു​ങ്കു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ കാ​ണു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.