പ്ലാ​മ​ല അ​തി​ക്ര​മം : എ​ൽ​ഡി​എ​ഫും ക​ർ​ഷ​കര​ക്ഷ​ാസ​മി​തി​യും പ്ര​തി​ഷേ​ധി​ച്ചു
Sunday, April 11, 2021 9:53 PM IST
അ​ടി​മാ​ലി: പ്ലാ​മ​ല​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഏ​ലം വെ​ട്ടി ന​ശി​പ്പി​ക്കു​ക​യും ജ​ണ്ട സ്ഥാ​പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെത്തുട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും കൃ​ഷി​ക്കാ​രെ​യും മ​ർ​ദി​ച്ച പൊ​ലീ​സ്- വ​നം​വ​കു​പ്പ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ​യും ക​ർ​ഷ​ക ര​ക്ഷ സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ക​ർ​ഷ​ക പ്ര​തി​നി​ധി അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ കെ.വി ശ​ശി, ടി.​കെ ഷാ​ജി, കെ.എം. ഷാ​ജി, കെ.ബി. വ​ര​ദ​രാ​ജ​ൻ, സി.ഡി. ഷാ​ജി, എം. ​എം. കു​ഞ്ഞു​മോ​ൻ, മാ​ത്യു ഫി​ലി​പ്പ് പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ജി. പ്ര​തീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൃ​ഷി​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​ത്.

ഇ​രു​ന്നൂ​റ് വ​ർ​ഷ​ത്തെ പ​ഴ​ക്കം ജി​ല്ല​യി​ലെ ഏ​ലം കൃ​ഷി​ക്കു​ണ്ട്. വ​നം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​തെ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ജ​ന​പ്ര​തി​നി​ധി​ക​ളെ അ​ട​ക്കം മ​ർ​ദി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ക​ർ​ഷ​ക​രു​ടെ സ്വ​ത്തി​നും വി​ള​ക​ൾ​ക്കും എ​തി​രെ നി​ൽ​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ കാ​ട​ത്ത​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്പ് ഉ​ണ്ടാ​കു​മെ​ന്ന് കെ. ​കെ. ജ​യ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

ജ​ണ്ട​യി​ൽ നി​ർ​മാ​ണ തീയ​തി
മാ​റ്റി ക​ബ​ളി​പ്പി​ക്കു​ന്നു

അ​ടി​മാ​ലി: ശ​നി​യാ​ഴ്ച വ​നം​വ​കു​പ്പ് പ്ലാ​മ​ല​യി​ൽ സ്ഥാ​പി​ച്ച ജ​ണ്ട​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വ​ർ​ഷം 2020-21 എ​ന്നാ​ണ്. ഇ​പ്പോ​ൾ പു​തു​താ​യി നി​ർ​മി​ച്ച ജെ​ണ്ട​യി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് 2021-22 എ​ന്നാ​ണ്.

കോ​ട​തി​യെ​യും ജ​ന​ങ്ങ​ളെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. ജ​യ​ച​ന്ദ്ര​ൻ ആ​രോ​പി​ച്ചു . വി​ഷ​യ​ത്തെ​പ്പ​റ്റി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മേ​സ്തി​രി​ക്കു പ​റ്റി​യ പി​ഴ​വാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ ജ​ണ്ട​യി​ലും രേ​ഖ​പ്പെ​ടു​ത്തി​യ​ത് കേ​സ് കോ​ട​തി​യി​ൽ എ​ത്തു​ന്പോ​ൾ ജ​ണ്ട പ​ഴ​യ​താ​ണെ​ന്നും അ​ന​ധി​കൃ​ത​മാ​യി നി​ർ​മാ​ണം ന​ട​ന്നി​ട്ടി​ല്ലെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ്.

നി​ല​വി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന സ്ഥ​ല​ത്തി​നു പു​റ​മേ പി. ​പി. മ​ത്താ​യി എ​ന്ന​യാ​ളു​ടെ അ​ഞ്ചേ​ക്ക​റി​ൽ ഉ​ള്ള ഏ​ല​കൃ​ഷി​യും വ​നം​വ​കു​പ്പ് വെ​ട്ടി ന​ശി​പ്പി​ച്ചി​രു​ന്നു.

ഈ ​ഭൂ​മി കു​ത്ത​ക​പ്പാ​ട്ട ക​ര​മ​ട​ക്കു​ന്ന​തും ദീ​ർ​ഘ​നാ​ളു​ക​ളാ​യി കൃ​ഷി ചെ​യ്യു​ന്ന ഭൂ​മി​യു​മാ​ണ്. ഈ ​ഭൂ​മി​യി​ലെ കൃ​ഷി ന​ശി​പ്പി​ച്ച് ജ​ണ്ട നി​ർ​മി​ക്കു​ന്ന​ത് മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​കു​ടി​ക​ളെ വ​ന​ഭൂ​മി ആ​കാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ കാ​ട​ത്തം ആ​ണെ​ന്നും കെ ​കെ ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ ഗു​ണ്ടാ​യി​സം അ​നു​വ​ദി​ക്കി​ല്ല: ക​ർ​ഷ​ക സം​ഘം

ചെ​റു​തോ​ണി: അ​ടി​മാ​ലി പ്ലാ​മ​ല​യി​ൽ ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കി ഉ​ദ്യോ​ഗ​സ്ഥ ഗു​ണ്ടാ​യി​സം ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി എ​ൻ.​വി. ബേ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​സ്റ്റേ​റ്റ് ഉ​ട​മ​യ്ക്കെ​തി​രാ​യ കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ സാ​ധാ​ര​ണ ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് വ​നംവ​കു​പ്പു ന​ട​ത്തു​ന്ന​ത്. അ​റു​പ​തി​ല​ധി​കം ക​ർ​ഷ​ക​രാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വി​ടെ താ​മ​സി​ച്ചു കൃ​ഷി​ചെ​യ്തു വ​രു​ന്ന​ത്. വ​നാ​തി​ർ​ത്തി​ക​ൾ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്ര​മേ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​വൂ എ​ന്ന് വ​നം - വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി​മാ​ർ ത​മ്മി​ലു​ള്ള ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​താ​ണ്.

എ​ന്നാ​ൽ ഈ ​ധാ​ര​ണ മ​റി​ക​ട​ന്നാ​ണ് ഇ​പ്പോ​ൾ വ​നം വ​കു​പ്പ് ജ​ണ്ട സ്ഥാ​പി​ക്ക​ലി​ന്‍റെ പേ​രി​ൽ അ​ക്ര​മം ന​ട​ത്തു​ന്ന​ത്. കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ ഒ​രു നീ​ക്ക​വും അ​നു​വ​ദി​ക്കി​ല്ല. ക​ർ​ഷ​ക​രു​ടെ​മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന ഗു​ണ്ടാ​യി​സം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ക​ർ​ഷ​ക സം​ഘം നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.