നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ബ​സ് ഇ​ടി​ച്ച് കാ​ർ മ​റി​ഞ്ഞു
Sunday, April 11, 2021 9:54 PM IST
ചെ​റു​തോ​ണി : നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ബ​സ് ഇ​ടി​ച്ച് കാ​ർ മ​റി​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ക​ട്ട​പ്പ​ന​യി​ൻ നി​ന്നും ആ​ലു​വ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് ഇ​ടു​ക്കി പാ​ല​ത്തി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​ന്നോ​വ
കാ​റി​ൽ ഇ​ടി​ച്ച​ത്. ബ​സ് ഇ​ടി​ച്ച് കാ​ർ മ​റി​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും ഇ​ടു​ക്കി കാ​ണാ​ൻ എ​ത്തി​യ​വ​രു​ടെ കാ​റി​ലാ​ണ് ബ​സ് ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​നും ബ​സി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ നി​സ്‌​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഏ​ഴു പേ​രാ​ണ് ഇ​ന്നോ​വ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. റോ​ഡ​രു​കി​ൽ നി​ർ​ത്തി​യ കാ​റി​നെ ബ​സ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കി​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് കാ​റി​ൽ ഇ​ടി​ച്ച​ത്. ഇ​ടു​ക്കി പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും എ​ത്തി​യാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​ക്ക് പോ​യി.