ത​ക്കാ​ളി വി​ല ഇ​ടി​ഞ്ഞു; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Sunday, April 11, 2021 9:54 PM IST
മ​റ​യൂ​ർ: ത​ക്കാ​ളി​യു​ടെ വി​ല ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ക​ളി​ൽ 10-20 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി​ക്ക് മൂ​ന്നു രൂ​പ​രെ​യാ​ണ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. മ​റ​യൂ​ർ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ത​മി​ഴ്നാ​ട്ടി​ലെ ഉ​ദു​മ​ൽ​പേ​ട്ട​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി കൃ​ഷി​യി​റ​ക്കി​യി​രു​ന്ന ത​ക്കാ​ളി​ക്കു​ണ്ടാ​യി​രി​ക്കു​ന്ന വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ത​മി​ഴ്നാ​ട്ടി​ലെ ആ​ണ്ടി​യ​ക​വു​ണ്ട​ണൂ​ർ, ക​ണ​ക്കം​പാ​ള​യം, സ്വ​മ​വാ​രം​പെ​ട്ടി, ഉ​ക്കു​ളം, കോ​ട്ട​മം​ഗ​ളം, ബോ​ഡി​പെ​ട്ടി ഉ​ൾ​പെ​ടെ​യു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യും ത​ക്കാ​ളി കൃ​ഷി​യു​ള്ള​ത്. ഉ​ദു​മ​ല​പേ​ട്ട ച​ന്ത​യി​ലേ​ക്ക് മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ത​ക്കാ​ളി​യു​ടെ അ​തി​ക​വ​ര​വും പ്ര​ദേ​ശ​ത്തെ കൂ​ടു​ത​ൽ വി​ള​വു​മാ​ണ് വി​ല​യി​ടി​വി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ത​ക്കാ​ളി മൂ​ന്നു രൂ​പ​ക്കാ​ണ് വി​ൽ​പ​ന ന​ട​ക്കു​ന്ന​ത്. അ​തി​ർ​ത്തി ക​ട​ന്ന് ഇ​വ കേ​ര​ള​ത്തി​ലെ​ത്തു​ന്പോ​ൾ മൂ​ന്നി​ര​ട്ടി വി​ല​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. മ​റ​യൂ​രി​ൽ ത​ക്കാ​ളി കി​ലോ​യ്ക്ക് വി​ല 10 രൂ​പ​യാ​ണ്